Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു അത്... ഇരുപത്തിയൊന്നാം വയസ്സില്‍ നിര്‍ണായക തീരുമാനം എടുത്തപ്പോള്‍ നാല്പത്തിയേഴാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനാകാന്‍ സാധിച്ചു

30 OCTOBER 2022 09:45 PM IST
മലയാളി വാര്‍ത്ത

താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു അതെന്ന് ബ്രിട്ടനിലെ കോള്‍ചെസ്റ്ററിലുള്ള പീറ്റര്‍ ഹിക്കിള്‍സ്. ഇരുപത്തിയൊന്നാം വയസ്സില്‍ നിര്‍ണായക തീരുമാനം എടുത്തപ്പോള്‍ നാല്പത്തിയേഴാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനാകാന്‍ സാധിച്ചു. ഇരുപത്തിയൊന്നാം വയസ്സില്‍ ശേഖരിച്ച ബീജത്തില്‍ നിന്നും 47 ാം വയസ്സില്‍ അച്ഛനായ സന്തോഷത്തിലാണ് ബ്രിട്ടനിലെ കോള്‍ചെസ്റ്ററിലുള്ള പീറ്റര്‍ ഹിക്കിള്‍സ്. ബീജം ശേഖരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പീറ്ററിന് കുഞ്ഞ് പിറക്കുന്നത്. തങ്ങളെ തേടിയെത്തിയ ഈ വലിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് പീറ്റര്‍ ഹിക്കിള്‍സും പ്രതിശ്രുതവധു ഔറേലിജ അപെരബിസിയൂട്ടും.

കയ് എന്നാണ് കുഞ്ഞിന്റെ പേര്. ബീജ സാമ്പിള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിരുന്നതും കുഞ്ഞു പിറന്നതും വലിയ അത്ഭുതമായാണ് താന്‍ കാണുന്നതെന്ന് പീറ്റര്‍ പറയുന്നു. ഒക്ടോബര്‍ 20നാണ് സിസേറിയനിലൂടെ ഔറേലിജ 3 കിലോ 90 ഗ്രാം ഭാരമുള്ള കയ്ക്ക് ജന്മം നല്‍കിയത്.
പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇപ്പോള്‍ ഒരു ബീജം 55 വര്‍ഷത്തോളം പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കാം.

എസെക്‌സിലെ കോള്‍ചെസ്റ്ററില്‍ നിന്നുള്ള പീറ്റര്‍ ഹിക്കിള്‍സ് തനിക്ക് ഹോഡ്ജ്കിസ് ലിംഫോമ എന്ന അപൂര്‍വമായ അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത് ഇരുപത്തിയൊന്നാം വയസ്സിലാണ്. താന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് അറിഞ്ഞപ്പോള്‍ പീറ്റര്‍ തളര്‍ന്നു പോയെങ്കിലും തന്റെ ബീജ സാമ്പിള്‍ സംരക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അന്ന് ആ തീരുമാനം കേട്ട് പലര്‍ക്കും അത്ഭുതം തോന്നിയെങ്കിലും താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ഇപ്പോള്‍ പീറ്റര്‍ പറയുന്നത്. കാരണം രോഗത്തില്‍ നിന്നും മോചിതനായ പീറ്റര്‍ തന്റെ ഈ രണ്ടാം ജന്മത്തില്‍ അതേ ബീജം ഉപയോഗിച്ചുകൊണ്ട് അച്ഛനായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതിശ്രുതവധു ഔറേലിജയുടെ ഗര്‍ഭപാത്രത്തില്‍ ഈ ബീജം നിക്ഷേപിച്ചാണ് ഇരുവരും തങ്ങളുടെ പൊന്നോമനയ്ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്.

ക്യാന്‍സര്‍ രോഗമുക്തിക്ക് വേണ്ടി നടത്തേണ്ട ചികിത്സ പീറ്ററില്‍ സ്ഥിരമായ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇരുപത്തിയൊന്നാം വയസ്സില്‍ നിര്‍ണായക തീരുമാനം പീറ്റര്‍ എടുത്തത്. എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന ബീജം പത്തുവര്‍ഷം മാത്രമേ പ്രവര്‍ത്തനക്ഷമമായിരിക്കുകയുള്ളൂ എന്നാണ് അന്ന് പീറ്ററിനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്.

രോഗമെല്ലാം മാറി പീറ്റര്‍ പുതിയ ജീവിതത്തിലേക്ക് കടന്നു വരാന്‍ 20 വര്‍ഷത്തിലേറെ എടുത്തു. എന്നാല്‍ അവിശ്വസനീയമാംവിധം ഔറേലിജയെ കാണുകയും ഇരുവരും ചേര്‍ന്ന് ഒരു കുട്ടി വേണമെന്ന് തീരുമാനിക്കുകയും ചെയ്തതിന് ശേഷം, പീറ്ററിന്റെ ബീജ സാമ്പിള്‍ പ്രായോഗികമാണെന്ന് വിലയിരുത്തി ഐവിഎഫിലുടെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends