അമേരിക്കന്‍ ഹിപ്‌ഹോപ് സംഗീത ബാന്‍ഡ് മിഗോസ് അംഗം റാപ്പര്‍ ടേക്ക് ഓഫ് വെടിയേറ്റു മരിച്ചു... രണ്ടു പേര്‍ക്ക് പരുക്ക്, സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

അമേരിക്കന്‍ ഹിപ്‌ഹോപ് സംഗീത ബാന്‍ഡ് മിഗോസ് അംഗം റാപ്പര്‍ ടേക്ക് ഓഫ് (28) വെടിയേറ്റു മരിച്ചു. ഹൂസ്റ്റണില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.
കിര്‍ഷ്‌നിക് ഖാരി ബാള്‍ എന്നാണ് ടേക്ക് ഓഫിന്റെ യഥാര്‍ഥ പേര്. ഒരു സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി.
സംഗീത ലോകത്ത് തരംഗമായ നിരവധി റാപ്പുകള്‍ സൃഷ്ടിച്ച മിഗോസ് ബാന്‍ഡ് ഈ വര്‍ഷമാദ്യം പിളര്‍ന്നിരുന്നു. ടേക്ക് ഓഫ് മറ്റൊരു ഗായകനുമായി ചേര്‍ന്നു അടുത്തിടെ 'ഓണ്‍ലി ബില്‍റ്റ് ഫോര്‍ ഇന്‍ഫിനിറ്റി ലിങ്ക്‌സ്' എന്ന ആല്‍ബം പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























