ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ...

ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ... ശാന്തസമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കിം ജോംഗ് ഉന്നിന്റെ ആണവപദ്ധതിയെക്കുറിച്ച് ആശങ്ക നിലനില്‍ക്കെയാണു പുതിയ പരീക്ഷണം നടത്തിയത് .
ദക്ഷിണ-ഉത്തര കൊറിയകള്‍ക്കിടയില്‍ അടുത്ത ദിവസങ്ങളായി സംഘര്‍ഷം രൂക്ഷമാവുകയാണ്. ഈ വര്‍ഷം മാത്രം 40ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.
ദക്ഷിണ കൊറിയയും അമേരിക്കയും മേഖലയില്‍ മിസൈല്‍ പരീക്ഷിച്ചതും കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha


























