Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾക്ക് സർട്ടിഫിക്കറ്റ്; ജപ്പാനിൽ മുഴുവനും സ്വവർ​ഗാനുരാ​ഗികളെയും സാധാരണ ദമ്പതികളെപ്പോലെ കാണുന്നതിലേക്ക് നയിക്കുന്ന ഒരു ചുവടുവയ്പ്പ്, ടോക്കിയോയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18 വയസിന് മുകളിലുള്ള ആർക്കും ഈ സർട്ടിഫിക്കേറ്റിന് അപേക്ഷിക്കാം

02 NOVEMBER 2022 10:27 AM IST
മലയാളി വാര്‍ത്ത

സ്വവർ​ഗാനുരാ​ഗികളായ ദമ്പതികളുടെ അവകാശങ്ങൾക്ക് ഉറപ്പ് വരുത്താൻ ജപ്പാനിൽ പുതിയ നീക്കമാണ് നടന്നുവരുന്നത്. അതായത് ടോക്കിയോയിൽ സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾക്ക് സർട്ടിഫിക്കറ്റും അനുവദിച്ചിരിക്കുകയാണ്. ഇതോടെ, വിവാഹിതരായ ദമ്പതികൾ‌ക്കുള്ള ചില ആനുകൂല്യങ്ങൾക്കെങ്കിലും ഇതവരെ അർഹരാക്കുന്നതാണ്.

അതായത് ജപ്പാനിൽ മുഴുവനും സ്വവർ​ഗാനുരാ​ഗികളെയും സാധാരണ ദമ്പതികളെപ്പോലെ കാണുന്നതിലേക്ക് നയിക്കുന്ന ഒരു ചുവടുവയ്പ്പായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, വികസിത രാജ്യങ്ങളുടെ G7 ഗ്രൂപ്പിൽ സ്വവർഗ യൂണിയനുകളെ അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാൻ എന്നത്.

എന്നാൽ, അടുത്തിടെ തന്നെ ജപ്പാനിൽ നടന്ന പോളിം​ഗിൽ കാണിക്കുന്നത് ജപ്പാനിൽ ഭൂരിഭാ​ഗവും സ്വവർ​ഗവിവാഹത്തെ അനുകൂലിക്കുന്നു എന്നാണ്. ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ NHK 2021-ൽ നടത്തിയ ഒരു സർവേ പ്രകാരം, 57% പേരും സ്വവർ​ഗവിവാഹത്തെ അനുകൂലിക്കുകയുണ്ടായി. എന്നാൽ 37% പേരാണ് ആ സമയം സ്വവർ ​ഗേ വിവാഹത്തെ എതിർത്തുകൊണ്ട് രംഗത്ത് എത്തിയത്.

എന്നാൽ ഇത്ര വ്യാപകമായ പിന്തുണ ഉണ്ടായിട്ടും പക്ഷേ ഒസാക്കയിലെ ഒരു ജില്ലാ കോടതി ഈ വർഷം ആദ്യം വിധിച്ചത് സ്വവർ​ഗവിവാഹത്തിന് നിലവിലുള്ള നിരോധനം ഭരണഘടനാപരമാണ് എന്നാണ്. ശേഷം, ഒക്ടോബറിൽ, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക പ്രതിനിധിയായ നൊബോരു വടാനബെ സ്വവർഗ വിവാഹത്തെ 'വെറുപ്പുളവാക്കുന്നത്' എന്ന് വിശേഷിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാൽ തന്നെയൂം സമത്വത്തിന് വേണ്ടിയുള്ള ചില നീക്കങ്ങളെല്ലാം ഇവിടെ ഉണ്ടായി. ടോക്കിയോ മെട്രോപൊളിറ്റൻ ഏരിയയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യമായി 2015 -ൽ തന്നെ ഇവിടുത്തെ ഒരു ഒരു ജില്ലയിൽ ആരംഭിച്ചിരുന്നു. മെട്രോപൊളിറ്റൻ ഏരിയയുടെ പടിഞ്ഞാറുള്ള ഒമ്പത് വാർഡുകളിലേക്കും ആറ് നഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിക്കുകയുണ്ടായി. പുതിയ മെട്രോപൊളിറ്റൻ-വൈഡ് സ്കീം പ്രകാരം അത് തലസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തും. ഇവിടെ ഏകദേശം 14 മില്ല്യൺ ആളുകളാണ് വസിച്ച് വരുന്നത്.

അതേസമയം സർട്ടിഫിക്കറ്റ് കിട്ടുന്നതോട് കൂടി തന്നെ സ്വവർ​ഗദമ്പതികൾക്ക് മറ്റ് ഭാര്യ-ഭർത്താക്കന്മാരെ പോലെ വീട്, ആരോ​ഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിലുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാകുന്നതാണ്. ടോക്കിയോയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18 വയസിന് മുകളിലുള്ള ആർക്കും ഇപ്പോൾ സർട്ടിഫിക്കേറ്റിന് അപേക്ഷിക്കുകയും ചെയ്യാം. ഏതായാലും, ഇവിടെയുള്ള സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾ പുതിയ മുന്നേറ്റത്തിൽ വളരെ അധികം സന്തോഷത്തിലാണ് ഇപ്പോൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends