ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സ്വാഹാ; ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി, സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് യൂട്യൂബറായ മാത്യു ലെവിസ്

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനുപിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതേതുടർന്ന് വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയായിരുന്നു.
അതേസമയം ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് തരം പ്രചാരണമാണ് നിലവിൽ നടന്നുവരുന്നത്.
അതോടൊപ്പം തന്നെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ നിരവധി സെലിബ്രിറ്റികള്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാകാം ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ടും അപ്രത്യക്ഷമായതെന്ന സൂചനയാണ് നിലവിൽ പുറത്തുവരുന്നത്. നടന്‍ ഡോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം 2016ലാണ് ആംബര്‍ ഹേര്‍ഡ് മസ്‌കുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം 2018വരെ നീണ്ടുനിൽക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























