സമ്മാനം കൈപ്പറ്റി പിന്നാലെ വീണ്ടും കോടികളുടെ ലോട്ടറി തേടിയെത്തി, 70 -കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപ! സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വീണ്ടും അടിച്ചത് 2,49,37,514 രൂപയുടെ ലോട്ടറി ...

ലോട്ടറി അടിച്ച് ഭാഗ്യം കൈവരുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാലോ, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാൽ എന്താകും അവസ്ഥ. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അമേരിക്കയിൽ. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയർ ആയിരിക്കുകയാണ്.
അതായത് 70 -കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി വീണ്ടും അടിക്കുന്നത്. ഡെൽവെയറിലെ സ്പീഡി ഗാസിൽ നിന്ന് വാങ്ങിയ സ്ക്രാച്ച് കാർഡിലാണ് ആദ്യം ഭാഗ്യം തേടിയെത്തിയത്. പിന്നാലെ ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക വാങ്ങാൻ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വർഷമായി തന്നെ ഡെൽവെയർ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഇങ്ങനെ ഭാഗ്യം കടാക്ഷിച്ചത് എന്നും പറയുകയായിരുന്നു.
എന്നാൽ, അതിലും വലുതാണ് തന്നെ തേടിയെത്തിയത് എന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു. വിജയം ആഘോഷിക്കുന്നതിന് വേണ്ടി ഡോവറിലുള്ള ടൈഗർ മാർട്ടിൽ നിന്നും മൂന്ന് സീരിയസ് മണി ടിക്കറ്റ് അവരെടുക്കുകയുണ്ടായി. അതിലൊരു ടിക്കറ്റിലാണ് 2,49,37,514 രൂപ സ്ത്രീക്ക് ലഭിച്ചത്.
കൂടാതെ സ്ത്രീക്കൊപ്പം അവരുടെ അടുത്ത സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഇരുവർക്കും സംഭവിച്ചത് എന്താണ് എന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. സുഹൃത്തും ആ പണം സ്വീകരിക്കാൻ സ്ത്രീക്കൊപ്പം എത്തി. വിവരം കേട്ട് ഉന്മാദാവസ്ഥയിലായിപ്പോയി എന്ന് സുഹൃത്ത് പറയുകയുണ്ടായി.
എന്നാൽ ഏതായാലും ഒരേ ദിവസം തന്നെ രണ്ട് ലോട്ടറി അടിച്ച 70 -കാരിയുടെ വാർത്ത കേട്ട് ആളുകളെല്ലാം തന്നെ അവരുടെ ഭാഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha


























