വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ അസാമാന്യ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് തീര്‍ച്ച... ഇന്ത്യയെയും ഇന്ത്യക്കാരെയും വീണ്ടും വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍

വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ അസാമാന്യ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് തീര്‍ച്ച... ഇന്ത്യയെയും ഇന്ത്യക്കാരെയും വീണ്ടും വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍.
പ്രതിഭയും ഉല്‍ക്കര്‍ഷേച്ഛയുമുള്ളവരാണ് ഇന്ത്യക്കാര്‍. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ അസാമാന്യ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് തീര്‍ച്ചയാണ്. അതിനുള്ള സാമര്‍ഥ്യം ഇന്ത്യയ്ക്കുണ്ടെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. റഷ്യന്‍ ഏകതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്ക്ക് പുടിന്റെ പ്രശംസ.
'ഇന്ത്യയെ നോക്കൂ. കഴിവും ഉല്‍ക്കര്‍ഷേച്ഛയുമുള്ള ജനങ്ങളാണ് അവിടെയുള്ളത്. വികസനത്തിനായി അവര്‍ കഠിനാധ്വാനം ചെയ്യുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ അസാമാന്യ നേട്ടങ്ങള്‍ കൈവരിക്കും. അക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടമില്ല. 150 കോടിയോളം ജനങ്ങളുള്ളതും ഇന്ത്യയ്ക്കു മുന്നിലുള്ള വലിയൊരു സാധ്യതയാണ്' പുടിന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























