Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഭൂമിക്കടുത്തെത്തി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിഴുങ്ങുന്ന തമോഗര്‍ത്തം; പ്രകാശത്തെ പോലും കടത്തിവിടാത്ത തമോഗര്‍ത്തത്തെ ആദ്യമായാണ് കണ്ടെത്തുന്നത്

05 NOVEMBER 2022 10:16 PM IST
മലയാളി വാര്‍ത്ത

ഭൂമിയെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്ന തമോഗര്‍ത്തം ഇപ്പോള്‍ ഭൂമിക്ക് അരികില്‍ എത്തിയെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിഴുങ്ങുന്ന തമോഗര്‍ത്തം ഭൂമിക്കടുത്തെത്തിയെന്ന് കണ്ടെത്തല്‍. പ്രകാശത്തെ പോലും കടത്തിവിടാത്ത തമോഗര്‍ത്തത്തെ ആദ്യമായാണ് ക്ഷീരപഥത്തില്‍ കണ്ടെത്തുന്നത്. സൂര്യനേക്കാള്‍ അഞ്ച് മുതല്‍ 100 മടങ്ങ് വരെ ഭാരമുണ്ടാകാം ഈ തമോഗര്‍ത്തങ്ങള്‍ക്ക്. റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ അറിയിപ്പില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൂര്യനേക്കാള്‍ പത്ത് മടങ്ങ് വലുപ്പമുണ്ട് ഇതിന്. 1600 പ്രകാശവര്‍ഷം അകലെ ഒഫിയുച്ചസ് നക്ഷത്രസമൂഹത്തിലാണ് ഇപ്പോഴിത് സ്ഥിതി ചെയ്യുന്നത്. അതായത് നേരത്തെയുള്ളതില്‍ നിന്ന് ഭൂമിയുടെ മൂന്ന് മടങ്ങ് അരികെ. ഇന്റര്‍നാഷണല്‍ ജെമിനി ഒബ്‌സര്‍വേറ്ററിയുടെ ഇരട്ട ദൂരദര്‍ശിനികളിലൊന്നായ ഹവായിയിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പാണ് നിരീക്ഷണത്തിനായി ശാസ്ത്രജ്ഞരുടെ സംഘം ഉപയോഗിച്ചത്. ഗവേഷണത്തില്‍ സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നത് പോലെ തമോഗര്‍ത്തത്തിന് ചുറ്റും ഒരു നക്ഷത്രം ചലിക്കുന്നതായി കണ്ടെത്തി. നേരത്തെയും ഇത്തരം സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തമോഗര്‍ത്തത്തിന് ചുറ്റും ഭ്രമണപഥത്തില്‍ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം അവ്യക്തമായി കണ്ടെത്തുന്നത് എന്ന് ഗവേഷകനായ കരീം എല്‍-ബാദ്രി വിശദീകരിച്ചു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗയ ബഹിരാകാശ പേടകത്തിന്റെ സഹായത്തോടെയാണ് ബാക് ഹോളിനെക്കുറിച്ച്‌ പ്രാഥമിക കണ്ടെത്തലുകള്‍ നടത്തിയത്. തുടര്‍ന്ന് ജെമിന് മള്‍ട്ടി ഒബ്ജക്‌ട് സ്‌പെക്‌ട്രോഗ്രാഫ് ഉപയോഗിച്ച്‌ ഇതിനെ തിരിച്ചറിഞ്ഞു. തമോഗര്‍ത്തത്തിനൊപ്പമുള്ള നക്ഷത്രത്തിന്റെ വെലോസിറ്റി അളക്കുകയും അതോടൊപ്പം അതിന്റെ ഭ്രമണകാലയളവ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബൈനറി സിസ്റ്റത്തില്‍ കൃത്യത വരുത്താന്‍ ഈ കണക്കുകള്‍ അത്യാവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരീക്ഷണങ്ങള്‍ നല്‍കാനുള്ള ജെമിനിയുടെ കഴിവ് പദ്ധതിയുടെ വിജയത്തിന് നിര്‍ണായകമായിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends