സ്വന്തം മകന്റേയും മരുമകളുടേയും കുഞ്ഞിന് ജന്മം നല്‍കി ; 56-കാരിയായ നാന്‍സി ഹൗക്ക് വാർത്തകളിൽ നിറയുന്നു

അമേരിക്കയില്‍ നിന്ന് മനോഹരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്വന്തം മകന്റേയും മരുമകളുടേയും കുഞ്ഞിന് അമ്മ ജന്മം നല്‍കിയതാണ് ആ വാര്‍ത്ത. 56-കാരിയായ നാന്‍സി ഹൗക്കാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ചത്. മകന്‍ ജെഫ് ഹൗക്കിനും മരുമകള്‍ കാംബ്രിയ്ക്കും വേണ്ടിയായിരുന്നു ഈ സാഹസം. ജെഫിന്റേയും കാംബ്രിയയുടേയും അഞ്ചാമത്തെ കുഞ്ഞിനാണ് നാന്‍സി ജന്മം നല്‍കിയത്.
നാല് മക്കളെ പ്രസവിച്ച ശേഷം കാംബ്രിയയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് അഞ്ചാമത്തെ കുഞ്ഞിനായി അമ്മയെ സമീപിക്കേണ്ടി വന്നത്. വാടക ഗര്‍ഭധാരണത്തിന് നാന്‍സി സന്തോഷത്തോടെ സമ്മതം മൂളിയതോടെ എല്ലാം ശുഭകരമായി അവസാനിച്ചു.
'മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. സ്വന്തം അമ്മയുടെ പ്രസവം കാണാന്‍ എത്ര മക്കള്‍ക്ക് ഭാഗ്യം ലഭിക്കും? എനിക്ക് അങ്ങനെ ഒരു അനുഗ്രഹമാണുണ്ടായത്.' വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന ജെഫ് പീപ്പിളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























