ലാൻഡ് ചെയ്യുന്നതിനിടെ യാത്രാ വിമാനം തടാകത്തിൽ പതിച്ചു; ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം, വിമാനത്തിലുണ്ടായിരുന്നത് 43 പേർ

ലാൻഡ് ചെയ്യുന്നതിനിടെ ടാൻസാനിയൻ യാത്രാ വിമാനം തടാകത്തിൽ പതിച്ചു. ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. വിക്ടോറിയ തടാകത്തിലാണ് വിമാനം പതിച്ചത്. മോശം കാലാവസ്ഥയെ തുടർന്നാവാം അപകടമെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം 43 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനം ഏതാണ്ട് പൂർണമായും തടാകത്തിൽ മുങ്ങിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സ്ഥലത്തെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നുവരുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ എന്നത്.
https://www.facebook.com/Malayalivartha


























