മേലനങ്ങാതെ കൈ നിറയെ ശമ്പളം; മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്നു പരിശോധിക്കല്‍ മുതല്‍ പാമ്ബിന് പാല്‍ കൊടുക്കുന്നതു വരെ

ദേഹം അനങ്ങാതെ നല്ല ശമ്പളം കിട്ടുന്ന ജോലികളുണ്ട്. മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്നു പരിശോധിക്കല്‍ മുതല്‍ പാമ്ബിന് പാല്‍ കൊടുക്കുന്നതു വരെ അതില്‍ ഉള്‍പ്പെടും. കൈ നിറയെ ശമ്ബളവും കിട്ടും. ലോകത്ത് ഇത്തരത്തില്‍ കൗതുകമുള്ള ജോലികള്‍ ധാരാളമുണ്ട് . അധികം ബുദ്ധിമുട്ടില്ലാത്ത എന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് അതിശയോക്തി തോന്നുന്നവയാണ് ഇതില്‍ മിക്കതും
തള്ളലിനും ജോലിയുണ്ട് . തീവണ്ടി അടുത്തെത്തുമ്ബോള്‍ യാത്രക്കാരെ കൈമുട്ടുകൊണ്ട് ഒരു തട്ട് തട്ടിയാല്‍ എന്താകും ഫലം .നമ്മുടെ നാട്ടിലാണെങ്കില്‍ അകത്താകും . എന്നാല്‍ ജപ്പാനില്‍ ഇത്തരത്തില്‍ യാത്രക്കാരെ ചെറിയൊരു തള്ള് തള്ളി ട്രെയിനില്‍ കയറ്റിയാല്‍ കൈ നിറയെ പണം കിട്ടും.
അനിമല്‍ ഹസ്ബന്‍ഡറിയിൽ ആളെ എടുക്കുന്ന ഒരു ജോലിയുണ്ട് . വേറെയൊന്നുമല്ല മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്നു പരിശോധിക്കുക. ഫ്ലോറിഡയില്‍ വെള്ളത്തിനടിയിലൊരു ഹോട്ടലുണ്ട്. ഇനിയിപ്പോ നീന്തി കൊണ്ടിരിക്കുമ്ബോള്‍ പിസ കഴിക്കാന്‍ ആഗ്രഹം തോന്നിയാലും ബുദ്ധിമുട്ടേണ്ട. ആഴക്കടലില്‍ പിസ എത്തിക്കാന്‍ ഡെലിവറി ബോയിയുമുണ്ട്. പെയിന്റ് അടിച്ചിട്ട് ഉണങ്ങുന്ന സമയം, നിറ വ്യത്യാസം എന്നിവയൊക്കെ നോക്കി മനസ്സിലാക്കുന്നതും ജോലിയായി സ്വീകരിച്ചവരുണ്ട് .
പാലൊക്കെ കൊടുത്തു പാമ്ബിനെ സോപ്പിട്ട് നിര്‍ത്തേണ്ട ഒരു ജോലിയുണ്ട് . പേര് സ്നേക് മില്‍ക്കര്‍ . വിഷം ഉള്ള പാമ്ബുകളില്‍ നിന്നു വിഷം ശേഖരിക്കലാണ് ജോലി. ഈ വിഷം ഉപയോഗിച്ചാണ് അതേ വിഷം ഏറ്റാലുള്ള മരുന്നുണ്ടാക്കുന്നത്. ഫിന്‍ലാന്‍ഡിലെ ഒരു ഹോട്ടല്‍ ഓരോ രാത്രിയും ഹോട്ടലിലെ ബെഡുകളില്‍ കിടന്ന് അതിലെ സുഖം പരീക്ഷിക്കാന്‍ ജോലിക്കാരെ എടുത്തിരുന്നു. എത്ര സുഖമായി ഉറങ്ങിയെന്നു റിപ്പോ൪ട്ടും നല്‍കണം.
https://www.facebook.com/Malayalivartha


























