താടിയെടുത്ത് ക്ളീന്‍ ഷേവായി വന്ന പിതാവിനോട് കുഞ്ഞിന്റെ എക്സ്‌പ്രഷന്‍ വൈറൽ

സ്ഥിരമായി തടി വയ്ക്കുന്ന ആൾ താടിയെടുത്താൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യമോ? താടിയെടുത്ത് ക്ളീന്‍ ഷേവ് മുഖവുമായി എത്തുന്ന പിതാവിനെ ഒറ്റ നോട്ടത്തില്‍ മനസിലാകാതെ താനാരാ എന്ന മട്ടില്‍ നോക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറല്‍.
എന്നും താടി വച്ച അച്ഛനെ കണ്ടു ശീലിച്ച കുഞ്ഞ് ക്ലീന്‍ ഷേവ് ചെയ്ത മുഖം കണ്ട് ശരിക്കും ആശ്ചര്യപ്പെടുകയാണ്. ക്ലീന്‍ ഷേവ് ചെയ്ത മുഖം മറച്ച് വച്ചാണ് പിതാവ് കുഞ്ഞ് കിടന്ന തൊട്ടിലിനടുത്തേയ്ക്ക് വന്നത്. പിന്നാലെ മുഖം മറച്ച തുണി മാറ്റിയപ്പോഴാണ് കുഞ്ഞ് സ്തംഭിച്ചുപോയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം 37,000ത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























