Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

രാജ്യത്തെ ഏറ്റവും ഭീകരരാത്രി....തിരിച്ചടി തുടങ്ങി ഇസ്രായേൽ..!

07 OCTOBER 2024 04:14 PM IST
മലയാളി വാര്‍ത്ത

ലെബനനിൽ‌ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. രാജ്യത്തെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ നിന്ന് ആളുകളോട് ഒഴിയാൻ നിർദ്ദേശം നൽകുന്നുണ്ട്.

ആയുധങ്ങൾ നിർമിക്കുന്ന ഡിപ്പോകൾ, ടണൽ ഷാഫ്റ്റുകൾ, മിസൈൽ വിക്ഷേപണ പോയിൻ്റുകൾ, സെല്ലുകൾ, തുരങ്കങ്ങൾ തുടങ്ങി ഭീകരസംഘടനയുടെ മറ്റ് സംവിധാനങ്ങളും ഇസ്രായേൽ നിലം പരിശാക്കി. വൻ ആയുധശേഖരവും ഐഡിഎഫ് കണ്ടെടുത്തു.

 

 

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 30-ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ കഴിഞ്ഞ രാത്രി മാത്രം നടത്തിയത്. വൻ പൊട്ടിത്തെറികളും നടന്നതായി റിപ്പോർട്ടിൽ പറയുന്നു. തെക്കേ ലെബനനിൽ ഇസ്രായേൽ സൈന്യം അധിനിവേശം നടത്തി 440-ഓളം ഹിസ്ബുള്ള പോരാളികളെ വധിച്ചത് പിന്നലെയാണ് രാത്രിയിൽ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും മൃതദേഹങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗാസയിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതായാണ് റിപ്പോർട്ട്. പാലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.


ഭീതിയുടെ മുൾമുനയിലാണ് പശ്ചിമേഷ്യ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്നതാണ് നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. പ്രവർത്തന നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് എന്നാണ് വിശദീകരണം.

ഹമാസിന്റെ കൂട്ടക്കൊരുതിയുടെ ഒരാണ്ട് തികയുന്ന ഇന്ന്, പശ്ചിമേഷ്യയിലെമ്പാടും ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം 200 മിസൈലുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടിരുന്നു. തിരിച്ചടിക്കുമെന്ന് അറിയിച്ചെങ്കിലും എപ്പോൾ എങ്ങനെയെന്ന് ഇസ്രായേൽ‌ വയ്ക്തമാക്കിയിട്ടില്ലെന്നതും ഇറാന്റെ ഭയം വർദ്ധിപ്പിക്കുന്നു. മിസൈലാക്രമണത്തിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസം അടച്ചിട്ടിരുന്നു.

 

 

ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളും ജാഗ്രതയിലാണ്.


ഗസ്സയിലെ ഇസ്രായേൽ ക്രൂരത ഒരു വർഷം പൂർത്തിയാകുമ്പോൾ ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച സൈന്യത്തിനു മുമ്പിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു വർഷം മുൻപ് ഞങ്ങൾ കനത്ത ആഘാതമാണ് നേരിട്ടത്. എന്നാല്‍ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള ഈ ഒരു കാലയളവിൽ തന്റെ സൈന്യം യാഥാർത്ഥ്യത്തെ പൂർണമായും മാറ്റിമറിച്ചെന്നും ഇസ്രായേല്‍ എന്താണോ ലക്ഷ്യം വച്ചത് അതിനോട് സൈന്യം ചേര്‍ന്നു നില്‍ക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

ഗസ്സയിലും ലെബനാനിനും ആക്രമണം കടുപ്പിക്കുന്നതിനിടെ ഈ യുദ്ധത്തിൽ നാം വിജയിക്കുമെന്നും നെതന്യാഹു സൈന്യത്തോട് ആവര്‍ത്തിച്ച് പറഞ്ഞു. ഈ ഒരു വർഷക്കാലത്തിനിടെ ഹമാസിന്റെ സൈനിക വിഭാഗത്തെ തന്നെ തങ്ങൾ പരാജയപ്പെടുത്തിയെന്ന് ഇസ്രായൽ സൈനിക മേധാവി ഹെർസി ഹലേവി അവകാശവാദം ഉന്നയിച്ചു.

 

 

 

അതേസമയം ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിലൂടെ പുതുചരിത്രം എഴുതുകയാണെന്നും ഹമാസ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഹമാസിനെതിരായ ആക്രമണമെന്ന് അവകാശപ്പെട്ട് ഇസ്രായേൽ ഗസ്സയിലടക്കം ചെയ്തുകൂട്ടുന്ന ക്രൂരത ഇന്നും തുടരുകയാണ്. തീവ്രവാദികളെ തകർത്തെറിയുമെന്നും നശിപ്പിക്കുമെന്നും അന്ന് പറഞ്ഞ നെതന്യാഹുവിന്റെ വാക്ക് കേവലം അവകാശവാദങ്ങളിൽ ഒതുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

ഗസ്സയിലും ഫലസ്തീനിന്റെ വിവിധ പ്രദേശങ്ങളിലും ഹമാസ് പോരാളികൾ സംഘടിക്കുകയും ഇസ്രായേൽ സൈന്യത്തിനെതിരെ പോരാട്ടം നടത്തുന്നതായാണ് വിവരം. സൈന്യം മടങ്ങിയ പല പ്രദേശങ്ങളിലും ഹമാസ് പോരാളികൾ സംഘടിക്കുന്നതായും ഹിസ്ബുല്ലയുടെ പിന്തുണയോടെ കനത്ത പ്രഹരം ഇസ്രായേലിനുമേൽ ഏൽപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (45 minutes ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (1 hour ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (1 hour ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (1 hour ago)

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ്  (1 hour ago)

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (1 hour ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (2 hours ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (2 hours ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (2 hours ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (2 hours ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (3 hours ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (3 hours ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (3 hours ago)

Malayali Vartha Recommends