അമേരിക്ക നാളെ വിധിയെഴുതും.... ചരിത്രത്തില്‍ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നത് ഉറ്റുനോക്കി ലോകം

അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം.
നിര്‍ണായക സംസ്ഥാനങ്ങളില്‍ കമല ഹാരിസിന് നേരിയ ലീഡ് മാത്രമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേയും പറയുന്നു. വാശിയേറിയ പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുക. പരസ്പരം വിമര്‍ശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലവും മാറി മറിയുന്നു.
മിഷിഗന്‍, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ഇരുസ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പമാണ്. അരിസോണയില്‍ ഡോണള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കമുണ്ട്. അവസാന ദിവസങ്ങളില്‍ ട്രംപ് നില മെച്ചപ്പെടുത്തി എന്നാണ് സര്‍വേ നല്‍കുന്ന സൂചന. 16 കോടിയിലേറെ വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ മുന്‍കൂട്ടി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ മുതല്‍ ഫലമറിയാന്‍ തുടങ്ങും.
"
https://www.facebook.com/Malayalivartha


























