Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇസ്രായേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക...

04 NOVEMBER 2024 03:53 PM IST
മലയാളി വാര്‍ത്ത

ഇറാന്‍- ഇസ്രായേല്‍ മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇറാനെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇസ്രായേലിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്ക അത്യാധുനീക ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ഇറാന്‍ ഇനിയും ഇസ്രായേലിനു നേരേ ആക്രമണം തടഞ്ഞാല്‍ അപലപിക്കാനുണ്ടാവില്ലെന്നും തിരിച്ചടി തടയാന്‍ അമേരിക്കക്കു കഴിയില്ലെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണില്‍നിന്ന് ഇറാന്‍ വരും ദിവസങ്ങളില്‍ തിരിച്ചടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി റഷ്യയില്‍നിന്നുള്ള ആയുധങ്ങള്‍ ഇറാന്‍ സംഭരിച്ചുകഴിഞ്ഞു. ഇറാന്‍ ആക്രമിച്ചാല്‍ അതിശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കയുടെ അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇസ്രായേലിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നല്‍കുമെന്ന് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പഴയ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ് 300 എന്ന മിസൈല്‍ പ്രതിരോധ സംവിധാനവുമായാണ് ഇറാന്‍ യുദ്ധത്തിനുള്ള പുറപ്പാട്. എന്നാല്‍ ഇസ്രായേലിന്റെ ആയുധങ്ങള്‍ക്കു മുന്നില്‍ പഴയ സോവിയറ്റ് യൂണിയന്റെ ആയുധങ്ങള്‍ നിസാരമാണുതാനും. കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ നടത്തിയ സായുധ പരേഡില്‍ ഏറ്റവും ശക്തമായ പ്രതിരോധരംഗത്തെ സംവിധാനമായി ഇറാന്‍ എടുത്തുകാണിച്ചത് എസ് 300 ഇനം മിസൈലിനെയാണ്.

ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗം ഇസ്രയേല്‍ വികസിപ്പിച്ചുകളിഞ്ഞു. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന ലേസര്‍ അയണ്‍ ബീമിന് 100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പറക്കുന്ന വസ്തുക്കളെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയും.

 

 

ഇസ്രയേലിന് നേരെയുള്ള ഇറാന്റേയും ഹിസ്ബുള്ളയുടെയും ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആയുധം മിനുക്കിയെടുക്കുന്നതെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. അയണ്‍ ബീം മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാനുള്ള അത്യാധുനിക ലേസര്‍ സംവിധാനമാണ്.

ചീറിപ്പാഞ്ഞെത്തുന്ന മിസൈലുകളെ തടയാന്‍ ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്ന അയണ്‍ ഡോമിനേക്കാള്‍ മകവുണ്ട് അയണ്‍ ഭീമിന്. 100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു വരെയുള്ള മിസൈലുകളടക്കം പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.

 

 

പ്രതിരോധ സമയത്ത് ജനങ്ങള്‍ക്കും സ്വത്തിനും ഉണ്ടായേക്കാവുന്ന നഷ്ടം വളരെ കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അയണ്‍ ബീം മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, മോര്‍ട്ടറുകള്‍ എന്നിവ കൃത്യതയോടെ തിരിച്ചറിയുകയും അതിവേഗം നശിപ്പിക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയശേഷം ലെബനോന്‍, ഗാസ, ഇറാഖ്, സിറിയ, യെമന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നായി 1,300 ഡ്രോണുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി എത്തിയത്.

എന്നാല്‍, ഇതില്‍ 231 എണ്ണം മാത്രമാണ് ഇസ്രായേലില്‍ പതിച്ചത്. ചില സംഭവങ്ങളില്‍ മരണങ്ങളും നേരിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അപകടമില്ലാതെ തുറസായ സ്ഥലങ്ങളില്‍ പതിച്ച ഡ്രോണുകള്‍ പോലും രാജ്യത്ത് പതിച്ചതായി തന്നെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. അടുത്തിടെ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഇസ്രായേല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. 

 

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന തീര്‍ച്ചയാണ്. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് അവഗണിക്കുന്നത് ഇസ്രയേലിനെതിരായ പരാജയം സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനി പറഞ്ഞിരുന്നു.

 

 

കഴിഞ്ഞ ആഴ്ച ആക്രമണ പ്രത്യാക്രമണത്തിന് ശേഷം ലോക രാജ്യങ്ങള്‍ ഇസ്രയേലിനോടും ഇറാനോടും ഇനി ആക്രമിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഒക്ടോബര്‍ 26ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുകയാണെന്ന ഖൊമേനിയുടെ പ്രസ്താവന അമേരിക്കയെ ചൊടിപ്പിച്ചുണ്ട്. ഇരുപക്ഷത്ത് നിന്നും ഇനിയുണ്ടാകുന്ന ചെറിയ ആക്രമണങ്ങള്‍ പോലും പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends