Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൗതുകങ്ങളുടെ കലവറയാണ് ഭൂമി.. അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഒരു കടല്‍ജീവി വന്നടിഞ്ഞത്... ഈ വിചിത്ര ജീവിയുടെ ചിത്രവും വീഡിയോയും നിരവധി ആളുകളാണ് ക്യാമറയില്‍ പകര്‍ത്തിയത്...

04 NOVEMBER 2024 03:22 PM IST
മലയാളി വാര്‍ത്ത

കൗതുകങ്ങളുടെ കലവറയാണ് ഭൂമി. മനുഷ്യൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു.ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ കൗതുകം തോന്നുന്ന ഒരു ജീവിയാണ് ഇത് ആദ്യ കാഴ്ച്ചയിൽ കാണുമ്പൊൾ തോന്നുന്നത്. തെക്കന്‍ ഓസ്‌ട്രേലിയയിലെ പോര്‍ട്ട് ഏലിയറ്റിലുള്ള ഹോഴ്‌സ്ഷൂ ബേയിലാണ് അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഒരു കടല്‍ജീവി വന്നടിഞ്ഞത്.

 

സുതാര്യമായ കുഴലുകളുടെ അറ്റത്ത് കക്ക പോലെയുള്ള ഭാഗവുമായുള്ള ഈ വിചിത്ര ജീവിയുടെ ചിത്രവും വീഡിയോയും നിരവധി ആളുകളാണ് ക്യാമറയില്‍ പകര്‍ത്തിയത്. പ്രദേശത്ത് താനസിക്കുന്ന വിക്കി ഇവാന്‍ എന്ന സ്ത്രീയാണ് ആദ്യം ഈ ജീവിയെ കടല്‍തീരത്ത് കണ്ടത്. മിക്ക ദിവസങ്ങളിലും കടല്‍തീരത്ത് നടക്കാന്‍ പോകുന്ന വിക്കി 26 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു ജീവിയെ കാണുന്നത്. കടല്‍തീരത്ത് നീണ്ടു കിടക്കുന്ന ഇതിന്റെ ചിത്രവും വീഡിയോയും വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ഇത് കണ്ടും കേട്ടുമറിഞ്ഞ് നിരവധിയാളുകള്‍ കടല്‍ തീരത്തെത്തി. ഇത് എഐയുടെ സൃഷ്ടിയാണോ എന്നുവരെ ആളുകള്‍ വിക്കിയോട് സംശയം പ്രകടിപ്പിച്ചു. അന്യഗ്രഹ ജീവി ഭൂമിയിലെത്തിയതാണ് എന്നായിരുന്നു ചിലര്‍ കരുതിയത്. എന്നാൽ സമുദ്രജീവി ഗവേഷകർക്ക് പെട്ടെന്ന് 'ആളെ' പിടികിട്ടി. യഥാര്‍ഥത്തില്‍ കവച ജന്തുവര്‍ഗത്തില്‍ ഉള്‍പ്പെട്ട ഗൂസ് ബര്‍ണക്കിളിന്റെ വലിയൊരു കോളനിയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് വന്നടിഞ്ഞത്.

വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളില്‍ കൂട്ടമായി പറ്റിപ്പിടിച്ചാണ് ഇവ കഴിയുന്നത്. അങ്ങനെ പറ്റിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ഇതിന്റെ ഏതെങ്കിലും ഒരു ഭാഗം അടര്‍ന്ന് തീരത്ത് എത്തിയതാവാമെന്ന് സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ മറൈന്‍ ഇക്കളോജിസ്റ്റായ ഡോ.സോയി ഡബിള്‍ഡേ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends