Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...

30 JANUARY 2025 04:00 PM IST
മലയാളി വാര്‍ത്ത

വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടം ബന്ദികൈമാറ്റവും തടവുകാരെ വിട്ടയക്കലും ഇന്നു നടക്കാനിരിക്കെ ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി. മടങ്ങിയെത്തിയ പലസ്തീനികള്‍ ഹമാസിന് അനുകൂലമായി പരസ്യ പ്രകടനം നടത്തുന്നതില്‍ പ്രകോപനംകൊണ്ടാണ് ഇസ്രായേല്‍ കനത്ത ബോംബിംഗ് നടത്തുന്നത്. പതിനഞ്ച് യുവാക്കള്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി ഇനി പ്രകടനം നടത്തിയാല്‍ വെടിനിറുത്തല്‍ കരാര്‍ റദ്ദാക്കി ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തിയ 12 പേരെ കിഴക്കന്‍ ജറുസലമില്‍ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തു. വെടിനിര്‍ത്തലിനോടനുബന്ധിച്ച് നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ലംഘനമാണ് പലസ്തീനും ഹമാസും ചെയ്യുന്നതെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. തെക്കന്‍ ലബനോനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അന്‍പതു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആയുധങ്ങളുമായി പോയ ഹിസ്ബുല്ല വാഹനങ്ങളെയാണ് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത്.

വിഡിയോയില്‍നിന്നാണ് ഇസ്രായേലി യുവാക്കള്‍ ഹമാസിന്റെ പതാക വീശിയും ആകാശത്തേക്ക് വെടിയുതിര്‍ത്തും ആഘോഷം നടത്തിയ കാര്യം വ്യക്തമായതെന്ന് ഇസ്രായേല്‍ പറയുന്നു. തടവുകാരുടെ മോചനത്തില്‍ ഹമാസ് അനുഭാവം പ്രകടിപ്പിക്കലും ആഹ്ലാദ പ്രകടനവും വെടിനിര്‍ത്തല്‍ വേളയില്‍ നിരോധിച്ചതാണെന്നാണ് ഇസ്രായേല്‍ വാദം. ഇതിനു ലംഘനം വരു്തതിയാല്‍ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു ആവര്‍ത്തിച്ചു.


ഇസ്രായേല്‍ തടവറയില്‍ നിന്ന് മോചിതരായി വരുന്നവര്‍ക്ക് ഫലസ്തീനില്‍ വീരപരിവേഷത്തോടെയുള്ള സ്വീകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതേ സമയം സിറിയയില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സിറിയ്ക്കുനേരേ ഏതു നിമിഷവും ഇസ്രായേല്‍ സൈന്യം യുദ്ധം ആരംഭിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് നടത്തിവരുന്നത്.

വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയിലാണ് ഇസ്രായേല്‍ മൂന്നാം ദിവസവും ആക്രമണം കനപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് പത്ത് പേര്‍ കൊല്ലപ്പെടുകയും നാല്‍പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ വാസയോഗ്യമല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രായേല്‍ നടത്തിവരുന്നത്.


ഹമാസ് ഒന്നര വര്‍ഷം മുന്‍പ് കൈവശപ്പെടുത്തി ബന്ദികളില്‍ മൂന്ന് വനിതാ ബന്ദികളെയും അഞ്ച് തായ്‌ലാന്‍ഡ് തൊഴിലാളികളെയുമാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇരുപത്തിയൊന്‍പതുകാരി അര്‍ബല്‍ യെഹോദി, എണ്‍പതു വയസുള്ള ഗാദി മോസസ്, ഇസ്രായേല്‍ വനിതാ സൈനിക അഗാം ബെര്‍ഗര്‍ എന്നിവരെയാണ് ഇന്ന് ഹമാസ് ഇസ്രായേലിനു കൈമാറുക.

കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം ഇസ്രായേല്‍ ആവശ്യപ്രകാരം മധ്യസ്ഥ രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പലസ്തീനികള്‍ക്ക് വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയത്. ഇതിനകം അഞ്ച് ലക്ഷത്തിലേറെ ഫലസ്തീനികളാണ് വടക്കന്‍ ഗാസയില്‍ തിരിച്ചെത്തിയത്.പതിനഞ്ചു മാസം നീണ്ട യുദ്ധത്തിലൂടെ ഇസ്രായേല്‍ തകര്‍ത്തെറിഞ്ഞ പ്രദേശത്ത് തിരിച്ചെത്തിയ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (45 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends