യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തും.... അധിക തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡ...

യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തും.... അധിക തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡ...
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കാവും അധിക നികുതി ചുമത്തുക. ഇതില്‍ 30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.
125 കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. യു.എസിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നല്‍കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ. അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെന്‍ബാം പറഞ്ഞിരുന്നു.
ട്രംപിന്റെ നടപടിക്ക് ബദലായി ഒരു പ്ലാന്‍ ബിയുണ്ടാക്കാന്‍ ഇക്കണോമിക് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി്. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവ ചുമത്തുന്നതിന് പുറമേ അല്ലാത്ത മാര്‍ഗങ്ങളും ഇതിനായി നോക്കുമെന്നും മെക്‌സികോയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ്.
കാനഡ, മെക്‌സികോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അധിക ഡോണള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇത് ഈ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുമെന്നാണ് സൂചനകളുള്ളത്. മൂന്ന് ഉത്തരവുകളിലാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
https://www.facebook.com/Malayalivartha
























