ജര്‍മ്മനിയുടെ മുന്‍ പ്രസിഡന്റും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുന്‍ മേധാവിയുമായ ഹോസ്റ്റ് കോളര്‍ അന്തരിച്ചു

ജര്‍മ്മനിയുടെ മുന്‍ പ്രസിഡന്റും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുന്‍ മേധാവിയുമായ ഹോസ്റ്റ് കോളര്‍ (81) അന്തരിച്ചു. 2004ല്‍ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2010ല്‍ രാജിവച്ചു.
അഫ്ഗാനിസ്ഥാനിലെ ജര്‍മ്മന്‍ സായുധ സേനയുടെ ഇടപെടല്‍ സംബന്ധിച്ച വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാജി. 1943ല്‍ ജര്‍മ്മന്‍ അധീന പോളണ്ടിലായിരുന്നു കോളറുടെ ജനനം. ജര്‍മ്മന്‍ ധനകാര്യ മന്ത്രാലയ സ്റ്റേറ്റ് സെക്രട്ടറി അടക്കം സാമ്പത്തിക രംഗത്ത് ഉന്നത പദവികള്‍ വഹിച്ചു. ഇവാ കോളറാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha
























