Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

23-ന് എന്തും സംഭവിക്കും..! ഹസന്‍ നസറുള്ളയെ സംസ്കരിക്കാന്‍ ഇറങ്ങി ലബനനന്‍...! യുദ്ധം വീണ്ടും തുടങ്ങുന്നു

03 FEBRUARY 2025 02:49 PM IST
മലയാളി വാര്‍ത്ത


മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ സംസ്്കരിക്കാന്‍ ഒരുങ്ങി ലബനനന്‍. ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നയിം കസീമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം നയിം കസീം അറിയിക്കുന്നത്. ഈ മാസം 23 നാണ് സംസ്‌ക്കാര ചടങ്ങ് നടക്കുന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഈ മാസം 18 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27 നാണ് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നസറുള്ള കൊല്ലപ്പെട്ടത്. ഭൂമിക്കടിയിലുള്ള ഹിസ്ബുള്ളയുടെ രഹസ്യകേന്ദ്രത്തില്‍ പ്രധാനപ്പെട്ട നേതാക്കളുമായി ചര്‍ച്ച നടത്തുന്ന വേളയിലാണ് ഇസ്രയേല്‍ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബാക്രമണം നടത്തി നസറുള്ളയെ വധിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പല പ്രമുഖ ഹിസ്ബുള്ള നേതാക്കളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 32 വര്‍ഷക്കാലമാണ് ഹസന്‍ നസറുള്ള ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ തലവനായിരുന്നത്.

 


നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ സൈന്യം നേരിട്ട് ലബനനിലേക്ക് കടന്നുകയറി ആക്രമണം ആരംഭിച്ചത്. നേരത്തേ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു പതിവ്. പിന്നീട് രണ്ട് മാസത്തോളം ഇസ്രയേല്‍ ആക്രമണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് താത്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. നസറുള്ള ഹിസ്ബുള്ളയുടെ വാര്‍ ഓപ്പറേഷന്‍ മുറിയില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് ഹിസ്ബുള്ള നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നത്.

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് കൃത്യമായി നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്‍ വഴിയാണ് ഹിസ്ബുള്ള നേതാക്കള്‍ ഇരിക്കുന്ന സ്ഥലം ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ഒരു സൗദി മാധ്യമം വെളിപ്പെടുത്തിയത്. നസറുള്ള ഒരു ഇസ്രയേല്‍ ചാരന് ഹസ്തദാനം നല്‍കുന്ന വേളയില്‍ നസറുള്ളയുടെ കൈയ്യില്‍ ഒരു രാസവസ്തു അയാള്‍ പുരട്ടിയെന്നും ഇതിനെ ട്രാക്ക് ചെയ്താണ് ഇസ്രയേല്‍ നസറുള്ളയുടെ താവളം കണ്ടുപിടിച്ചത് എന്നുമായിരുന്നു വാര്‍ത്ത.

 

 



നസറുള്ളയെ വധിക്കാന്‍ സഹായിച്ച ഇസ്രയേല്‍ ചാരന്‍ ഒരു ഇറാന്‍കാരനായിരുന്നു എന്നാണ് പറയപ്പെടുന്നത്. നസറുള്ളയുടെ കൈയില്‍ പുരണ്ടിരുന്ന രാസവസ്തുവിനെ വളരെ താണുപറന്നിരുന്ന ഒരു ഡ്രോണിന്റ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നിരവധി ഡ്രോണുകള്‍ നിരന്തരമായി അയച്ചിരുന്നു എങ്കിലും അവയെ കണ്ടുപിടിക്കാന്‍ ലബനന്‍ സൈന്യത്തിനോ ഹിസ്ബുള്ളക്കോ കഴിയുമായിരുന്നില്ല.

അതേ സമയം നസറുള്ളയെ ഒറ്റിയത് ഹിസ്ബുള്ളയുടെ തന്നെ പ്രവര്‍ത്തകര്‍ ആണെന്ന വാദവും സജീവമാണ്. ബോംബാക്രമണത്തില്‍ തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത്. തെക്കന്‍ ലബനനില്‍ ഇപ്പോഴും ഇസ്രയേല്‍ സൈനികര്‍ തുടരുകയാണ്. ഇന്നലെ ഇവിേടെ ഇസ്രയേല്‍ സൈന്യത്തിന് നേരേ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം വെടിവെച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ ഈ മേഖലയില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (46 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends