Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ട്രംപിന്റെ കണ്ണ്...! ഇസ്രയേലിന്റെ പ്ലൂട്ടോണിയം ഇറക്കാൻ നീക്കം ഇത് അവസാന താക്കീത്

03 FEBRUARY 2025 03:31 PM IST
മലയാളി വാര്‍ത്ത

ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന അഭ്യൂഹത്തിനു പിന്നാലെയാണ് താക്കീത്.


ബെഗിൻ ഡോക്ട്രീൻ എന്ന നയമനുസരിച്ച് തങ്ങളുടെ എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാൻ ശ്രമിച്ചാൽ അതു തകർക്കാൻ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ശീലമാണ്. 1981 ജൂൺ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടർ ഇതുപോലെ തകർത്തെറിഞ്ഞു.ഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്.

 

2018 ൽ സിറിയയിലെ അൽ കിബർ ആണവകേന്ദ്രവും ഇസ്രയേലിന്റെ ഫൈറ്റർ ജെറ്റുകൾ‌ തകർത്തു. ഇറാനിലെ ആണവ റിയാക്ടറുകളിൽ വൈറസ് ആക്രമണം നടത്തുന്നതും അവിടത്തെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങളിൽ മൊസാദിനുള്ള കൈയുമെല്ലാം ചർച്ചാവിഷയമാണ്.

ഔദ്യോഗികമായി അണുശക്തിയാണെന്ന് ഇസ്രയേൽ അംഗീകരിച്ചിട്ടില്ലെങ്കിലും രാഷ്ട്രത്തിന് അണ്വായുധങ്ങളുണ്ടെന്നാണ് പ്രതിരോധവിദഗ്ധരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.അങ്ങനെയെങ്കിൽ ലോകത്തെ ഒൻപതാമത്തെ ആണവശക്തിയാണു രാജ്യം. ആണവ നിർവ്യാപന കരാറിൽ ഒരിക്കലും ഒപ്പുവയ്ക്കാൻ ഇസ്രയേൽ തയാറായിട്ടില്ല എന്നതും വസ്തുത.

 

ഇസ്രയേലിനു 90 പ്ലൂട്ടോണിയം ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്നും 100 മുതൽ 200 വരെ ആയുധങ്ങളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഷി ഉണ്ടെന്നുള്ളതും ശക്തമായ അഭ്യൂഹമാണ്. എന്നാൽ ഇസ്രയേൽ സ്വന്തം നിലയിൽ ആണവായുധ പരീക്ഷണങ്ങളൊന്നും ഇതുവരെ ശ്രദ്ധ തേടുന്ന തരത്തിൽ നടത്തിയിട്ടുമില്ല.


യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേൽ പരീക്ഷണങ്ങൾ നടത്തിയെന്നു വാദിക്കുന്നവരുണ്ട്. രാഷ്ട്ര രൂപീകരണത്തിനു ശേഷം രണ്ടു പതിറ്റാണ്ടോളം ഇവർ ഫ്രാൻസിനെയാണ് ഇക്കാര്യത്തിൽ ആശ്രയിച്ചതെന്നും, എന്നാൽ 1967 ലെ ആറുദിന യുദ്ധത്തിനു ശേഷം ഫ്രാൻസ് ഇക്കാര്യത്തിൽ ഇസ്രയേലുമായുള്ള സഹകരണം നിർത്തിയെന്നും പറയപ്പെടുന്നു. ഇതിനു ശേഷം സ്വന്തം നിലയിൽ തന്നെ ആണവായുധങ്ങൾ വികസിപ്പിച്ചു. 1979 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച വേലാ സംഭവം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്നും വാദങ്ങളുണ്ടായിട്ടുണ്ട്.


ഇസ്രയേലിലെ ഡിമോണയിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച് സെന്ററിലാണു ആണവായുധത്തിനു വേണ്ടിയുള്ള പ്ലൂട്ടോണിയം നിർമിക്കപ്പെടുന്നതെന്നു കരുതുന്നു. സ്വാഭാവിക യുറേനിയം പ്രക്രിയകൾക്കു വിധേയമാക്കിയ ശേഷം പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുന്ന രീതിയാണ് ഡിമോണയിലെ റിയാക്ടറിൽ.വർഷം 10 കിലോയോളം പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ റിയാക്ടറിനു ശേഷിയുണ്ടെന്ന് യുഎസ് കോൺഗ്രസിനു വേണ്ടി 1980ൽ നടത്തിയ ഒരു പഠനം പറയുന്നു.1960ൽ യുഎസിൽ നിന്നു 300 കിലോഗ്രാം യുറേനിയം ഇസ്രയേലിനു ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്.

 

 

മധ്യ ഇസ്രയേലിൽ ശോറെഖ് ന്യൂക്ലിയർ റിസർച് സെന്റർ എന്ന സ്ഥാപനത്തിൽ വിവിധ ആണവ പരീക്ഷണങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയും ഇസ്രയേലിനു ധാരാളമാണ്. എഫ് 15, എഫ് 16, എഫ് 35 തുടങ്ങിയ യുഎസ് നിർമിത വിമാനങ്ങൾക്ക് ന്യൂക്ലിയർ ഗ്രാവിറ്റി ബോംബുകൾ ഏറ്റാൻ ശക്തിയുണ്ട്. എഫ് 15 വിമാനത്തിനു 3500 കിലോമീറ്ററാണ് റേഞ്ച്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (45 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends