Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..

05 FEBRUARY 2025 04:22 PM IST
മലയാളി വാര്‍ത്ത

ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്‍ഥിനികളായ മെയ്ദി ഹുജാബ്രിയും നര്‍ഗീസ് ഹുസൈനിയുമെല്ലാം മരണം പതിയിരിക്കുന്ന ഇടനാഴി സ്വയം തിരഞ്ഞെടുത്തവരാണ്.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തെ മൂടിയിരിക്കുന്ന വസ്ത്രധാരണ നിയന്ത്രണങ്ങളെ ഇറാനില്‍നിന്ന് നാടുകടത്താന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായവര്‍. ഇപ്പോഴിതാ ഇറാനിലെ സ്ത്രീകൾ വീണ്ടും തെരുവിലിറങ്ങുകയാണ് ഇറാനിലെ മതമൗലികവാദ ഭരണകൂടത്തിനെതിരായ സ്ത്രീകളുടെ രോഷം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത് വന്നു.

 

ഇറാനിയൻ ഭരണകൂടം ഏർപ്പെടുത്തിയ വസ്ത്രധാരണ നിയമത്തിനെതിരെയാണ് പ്രതിഷേധമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെട്ടു.പ്രചരിക്കുന്ന വീഡിയോയിൽ സായുധരായ പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ യുവതി പൊലീസ് വാഹനത്തിന്റെ വിൻഡ് ഷീൽഡിൽ കയറി നിൽക്കുകയാണ്. ഉദ്യോഗസ്ഥർ താഴെ ഇറങ്ങാൻ ആക്രോശിക്കുമ്പോൾ അവർ വാഹനത്തിന്റെ ഫ്ലാഷ് ലൈറ്റിന് മുകളിൽ കയറി നിന്ന് കൈകൾ വീശി കാണിക്കുന്നതും കാണാം. പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽ രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ ദി സൺ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ വിയോഗത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടെഹ്‌റാനിലെ സര്‍വകലാശാലയില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ഭരണകൂടത്തോട് കലഹിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (47 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends