Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റണമെന്ന വിവാദ പ്രസ്താവന; ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ വീട് ഉപേക്ഷിച്ചുപോകുമോയെന്ന് ട്രംപിനോട് ഫലസ്തീനി ബാലിക

06 FEBRUARY 2025 04:54 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റണമെന്ന വിവാദ പ്രസ്താവനയ്‌ക്കെതിരെ ഗാസ - ഞാന്‍ നിങ്ങളോട് നിങ്ങളുടെ വീട് വിട്ട് പോകാന്‍ പറഞ്ഞാല്‍, നിങ്ങള്‍ പോകുമോ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഫലസീതിനി ബാലിക മാരിയ ഹനൂന്റെ ചോദ്യം. ഗാസ നിവാസിയായ മാരിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റണമെന്ന വിവാദ പ്രസ്താവനകള്‍ക്കു പിന്നാലെയാണ്, ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ വീട് ഉപേക്ഷിച്ചുപോകുമോയെന്ന് ഹനൂന്‍ ചോദിച്ചത്.

നിങ്ങള്‍ നിങ്ങളുടെ വീട് വിടാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, ഞാന്‍ എന്റെ വീടും രാജ്യവും വിടാന്‍ സമ്മതിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തിനാണ്? -മാരിയ ഹനൂന്‍ ചോദിച്ചു. നിങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രാജ്യമാണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? ഗാസ ഒഴികെയുള്ള മുഴുവന്‍ ലോകത്തെയും നിങ്ങള്‍ ഭരിക്കുക, കാരണം ഗാസ മുഴുവന്‍ ലോകമാണ് -എന്ന് ട്രംപിനെ ഉപദേശിച്ചു കൊണ്ടാണ് മാരിയ ഹനൂന്‍ വീഡിയോ അവസാനിപ്പിച്ചത്.

ഗാസയില്‍ വന്‍ നാശം വിതച്ച 16 മാസത്തോളം നീണ്ട ഇസ്രായിലി യുദ്ധത്തിനു ശേഷം ഗാസ പുനര്‍നിര്‍മിക്കുമ്പോള്‍ ഗാസ വിട്ടുപോകുകയല്ലാതെ ഗാസ നിവാസികള്‍ക്ക് മറ്റു മാര്‍ഗമില്ലെന്ന് പറഞ്ഞ ട്രംപ്, ഗാസ നിവാസികളെ സ്വീകരിക്കന്‍ ജോര്‍ദാനോടും ഈജിപ്തിനോടും ഇന്നലെ വീണ്ടും ആഹ്വാനം ചെയ്തിരുന്നു.

ഫലസ്തീനികളെ മറ്റു രാജ്യങ്ങളില്‍ ശാശ്വതമായി പുരനധിവസിപ്പിക്കുന്നതിനെ പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ നിവാസികളെ മറ്റു രാജ്യങ്ങളില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കണമെന്ന നിര്‍ദേശമാണ് ട്രംപ് നേരത്തെ ഉയര്‍ത്തിയിരുന്നത്. ഈ നിര്‍ദേശം തന്നെ അറബ് രാജ്യങ്ങള്‍ ശക്തിയുക്തം നിരാകരിച്ചിരുന്നു. ഗാസയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (46 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends