യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നു ട്രംപ്

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ഉടന്‍ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നു ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
''ഞങ്ങളുടെ സംഘങ്ങള്‍ ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ വിളിച്ച് സംഭാഷണത്തെപ്പറ്റി അറിയിക്കും. ചില കാര്യങ്ങള്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ ചെയ്യും''- തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. റഷ്യയ്‌ക്കെതിരെ അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പുതിയ സംഭവവികാസങ്ങള്‍.
യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഉടനടി കരാറില്‍ ഏര്‍പ്പെടണം, അല്ലെങ്കില്‍ യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും റഷ്യ വില്‍ക്കുന്ന എല്ലാത്തിനും ഉയര്‍ന്ന നികുതിയും തീരുവയും ഏര്‍പ്പെടുത്തും എന്നായിരുന്നു ഭീഷണി. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. താന്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നു ട്രംപ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























