അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലേണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി

അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സി.ഇ.ഒയും യു.എസ് സര്‍ക്കാര്‍ ഏജന്‍സി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍ഗമന്റ് എഫിഷന്‍സി തലവനും സ്?പേസ് എക്‌സ് സ്ഥാപകനുമായ വ്യവസായ ഭീമന്‍ ഇലേണ്‍ മസ്‌കുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി.വാഷിങ്ടണിലെ ബ്ലയര്‍ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
ട്രംപുമായി പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചക്കു മുമ്പായാണ് ഇലോണ്‍ മസ്‌കിനെ കണ്ടത്. സ്റ്റാര്‍ ലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക് വാഹന വ്യവസായം, എ.ഐ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തിയതായാണ് സൂചനകളുള്ളത്.
തന്റെ മൂന്ന് കുട്ടികളോടൊപ്പമാണ് ഇലോണ്‍ മസ്‌ക് മോദിയെ കാണാനും ചര്‍ച്ചകള്‍ നടത്താനും എത്തിയത്. വെള്ളിയാഴ്ച, പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസില്‍ ട്രംപുമായും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളുമായും പ്രതിനിധിതല കൂടിക്കാഴ്ച നടത്തും.
"
https://www.facebook.com/Malayalivartha
























