ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍... നാളെ നടക്കുന്ന കുര്‍ബാനയില്‍ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍... നാളെ നടക്കുന്ന കുര്‍ബാനയില്‍ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ . ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി മാര്‍പാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.'ചില രോഗനിര്‍ണയ പരിശോധനകള്‍ക്കും ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന കുര്‍ബാനയില്‍ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.
അതേസമയം ശനിയാഴ്ച നടത്താനിരുന്ന പൊതുദര്‍ശനവും തിങ്കളാഴ്ച റോമിലെ പ്രശസ്തമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോകളിലേക്കുള്ള സന്ദര്‍ശനവും റദ്ദാക്കിയതായി വത്തിക്കാന്‍ .
https://www.facebook.com/Malayalivartha
























