ലിബിയയിലെ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഈജിപ്ത്

കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടന്നതിന്റെ പിന്നാലെ ലിബിയയിലെ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഈജിപ്ത്. ലിബിയയിലെ ഡെര്‍നയില്‍ ആറ് ഭീകര ക്യാമ്പുകള്‍ക്ക് നേരെ രാജ്യം ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ മടിയില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നാലെ ഈജിപ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഈജിപ്തില്‍ കോപ്റ്റിക് െ്രെകസ്തവ സഭാംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 28 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. മിനിയ ഗവര്‍ണറേറ്റിലെ സന്റെ് സാമുവേല്‍ മൊണാസ്ട്രിയിലേക്കുള്ള യാത്രക്കിടെ സൈനിക യൂനിഫോമില്‍ മുഖംമൂടി ധരിച്ചെത്തിയ 10 ഭീകരര്‍ വെടിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























