ലാപ്‌ടോപ്പുമായി ഇനി വിമാനയാത്ര വേണ്ട; വിലക്കുമായി അമേരിക്ക

അമേരിക്കയിലേയേക്ക് സഞ്ചരിക്കുന്നതും അമേരിക്കയില്‍ നിന്ന് പോകുന്നതുമായ വിമാനങ്ങളില്‍ ലാപ് ടോപ് നിരോധിച്ചേക്കും. യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെല്ലിയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും പത്തു വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാന യാത്രക്കിടെ ഫോണ്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് അമേരിക്ക നേരത്തെ വിലക്കിയിരുന്നു.
തുര്‍ക്കി, ഈജിപ്ത്, ജപ്പാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ, മൊറോക്കോ, ടുണീഷ്യ, ലെബന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്കുള്ളത്. അമേരിക്ക വിലക്കേര്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം ബ്രിട്ടനും തുര്‍ക്കി, ലെബനന്‍, ജോര്‍ദ്ദാന്‍, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ലാപ്പ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























