ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പാലത്തിനുമുകളില്‍ നിന്ന് താഴേക്കിട്ടു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് 70 വര്‍ഷം ശിക്ഷ

ഏഴ് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അച്ഛന്‍ പാലത്തിനുമുകളില്‍ നിന്ന് താഴേക്കിട്ടു കൊലപ്പെടുത്തി. 90 അടി ഉയരമുള്ള അമേരിക്കയിലെ അറിഗോനി ബ്രിഡ്ജിനു മുകളില്‍ നിന്ന് കുട്ടിയെ എറിഞ്ഞത്. സംഭവത്തില്‍ യുവാവിന് ജീവപര്യന്തം ശിക്ഷ മിഡില്‍ടൗണ്‍ കോടതി വിധിച്ചത്. ടോണി മൊറിനൊ എന്ന യുവാവാണ് ഈ ക്രൂരത കാട്ടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന കൊലപാതകത്തിന് ഇയാള്‍ക്ക് 70 വര്‍ഷത്തെ കഠിന തടവാണ് നല്‍കിയത്.
23 വയസ് മാത്രം പ്രായമുള്ള യുവാവാണ് ടോണി മൊറിനൊ. ബ്രിഡ്ജിനു മുകളില്‍നിന്നും മകനെ എറിഞ്ഞതിനുപിന്നാലെ ഇയാളും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍, ആ അപകടത്തില്‍ നിന്നും ടോണി രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























