തുര്‍ക്കിയിലെ സെനോബയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 13 സൈനികര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ സെനോബയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 13 സൈനികര്‍ മരിച്ചു. ഇറാക്ക് തുര്‍ക്കി അതിര്‍ത്തിയായ സെനോബയില്‍ വൈദ്യുത കന്പിയിലിടിച്ച് ഹെലികോപ്ടറിനു തീപിടിക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.
എസ് 532 കൂജര്‍ വിഭാഗത്തിലുള്ള ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha























