ജിപിഎസ് ക്ഷമത വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ പുതിയ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചു

ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ജപ്പാന്‍ പുതിയ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചു. മിചിബിക്കി2 സാറ്റ്‌ലൈറ്റാണ് വിക്ഷേപിച്ചത്. എച്ച് 2എ റോക്കറ്റ് ഉപയോഗിച്ചു കഗോഷിമ സ്‌പെയ്‌സ് സെന്ററില്‍നിന്നു വ്യാഴാഴ്ച രാവിലെ 9.17 നായിരുന്നു വിക്ഷേപണം.
കാര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയിലെ നാവിഗേഷന്‍ സിസ്റ്റത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് പുതിയ സാറ്റ്‌ലൈറ്റിന്റെ വിക്ഷേപണം. 2010ലാണ് ആദ്യമായി മിചിബിക്കി സാറ്റ്‌ലൈറ്റ് വിക്ഷേപിച്ച്. ഈ വര്‍ഷം രണ്ട് സാറ്റ്‌ലൈറ്റുകള്‍കൂടി വിക്ഷേപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























