അല്‍ ഖ്വെയ്ദ വീണ്ടും തല പൊക്കുന്നു!!! നേതാവ് ബിന്‍ ലാദന്റെ മകന്‍..അമേരിക്കയോട് പകവീട്ടും..

ബിന്‍ ലാദന്റെ മരണത്തോടെ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ നിന്നും അല്‍പം വിട്ടുനിന്ന അല്‍ ഖ്വെയ്ദ വീണ്ടും തലപൊക്കുന്നു. ബിന്‍ ലാദന്റെ ഇളയ മകന്‍ ഹംസ ബിന്‍ ലാദന്റേതെന്നു കരുതപ്പെടുന്ന ശബ്ദത്തിലുള്ള ഓഡിയോ തീവ്ര ഇസ്ലാമിക നിലപാടുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വാസമില്ലാത്തവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി കൊടുക്കണമെന്നും രക്തസാക്ഷിത്വത്തിന്റെ പാത പിന്തുടരണമെന്നും ഓഡിയോയില്‍ ആഹ്വാനം ചെയ്യുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ് അല്‍ ഖ്വെയ്ദ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഐഎസ് പതറാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് അല്‍ ഖെയ്ദ തിരിച്ചുവരവിന് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. ഇപ്പോള്‍ ഇറാഖിലെ 7% മാത്രം വരുന്ന മേഖലകളാണ് ഐഎസ് സ്വാധീനത്തിലുള്ളത്. 2014 ല്‍ ഇറാഖിലെ 40% മേഖലകളും ഐഎസ് പിടിയിലായിരുന്നു.
തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം വീട്ടുമെന്ന് പറഞ്ഞുകൊണ്ടുള്ള ഹംസ ബിന്‍ ലാദന്റെ ഓഡിയോ കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടിരുന്നു. ഹംസ ഇപ്പോള്‍ എവിടെയാണെന്നു സംബന്ധിച്ച യാതൊരു സൂചനകളും ഇല്ല. ഹംസയുടേതെന്ന് ഉറപ്പുള്ള ചിത്രങ്ങളും ലഭ്യമല്ല.
https://www.facebook.com/Malayalivartha


























