ബംഗ്ലാദേശില്‍ മോറ ചുഴലിക്കാറ്റില്‍പ്പെട്ട 81 മത്സ്യത്തൊഴിലാളികളെ കാണാതായി

ബംഗ്ലാദേശില്‍ ഉണ്ടായ മോറ കൊടുങ്കാറ്റില്‍ കാണായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍നാഷനഷ്ട്ടങ്ങളാണ് ബംഗ്ലാദേശില്‍ ഉണ്ടായിരിക്കുന്നത്. 81 മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്. ആയിരകണക്കിനു ആളുകള്‍ക്കു വീടുകള്ളും നഷ്ടമായി. മണിക്കൂറില്‍150 കിലോ മീറ്റര്‍ വേഗതയിലാണ് മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 144 മത്സ്യത്തൊഴിലാളികളെയാണ് ഇതിനോടകം കാണാതായത്. ഇതില്‍ 33 പേരെ ബംഗ്ലാദേശ് നാവിക സേനയും 30 പേരെ ഇന്ത്യന്‍ നാവിക സേനയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























