അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശക സമിതിയില്‍ അട്ടപ്പാടിക്കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ മലയാളി സാനിധ്യം. അഗളി ചിറ്റൂര്‍ സ്വദേശി ജോസഫ് ഫ്രാന്‍സിസിനാണ് ഉപദേശ സമിതിയില്‍ സ്ഥാനം ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സമിതിയുടെ പ്രസിഡന്‍ഷ്യല്‍ അഡൈ്വസറി ബോര്‍ഡിലേക്കാണു നിയമനം. പ്രസിഡന്റ് ട്രംപ് പേരെഴുതി ഒപ്പിട്ട കാര്‍ഡ് ജോസഫ് ഫ്രാന്‍സിസിനു ലഭിച്ചു.
നാലു വര്‍ഷമായി മെറിലാന്‍ഡില്‍ താമസിക്കുന്ന ജോസഫ് ഫ്രാന്‍സിസ് 2016മുതല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സമിതിയുടെ ഗോള്‍ഡ് കാര്‍ഡുള്ള ചാര്‍ട്ടര്‍ മെംബറാണ്. പാര്‍ട്ടി അംഗങ്ങളില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണു ഗോള്‍ഡ് കാര്‍ഡ് ചാര്‍ട്ടര്‍ മെംബര്‍മാര്‍. ട്രംപിന്റെ സ്ഥാനാരോഹണ പ്രഖ്യാപന ചടങ്ങില്‍ വൊളന്റിയറായും സ്ഥാനാരോഹണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായും ജോസഫ് പങ്കെടുത്തു. ജോസഫ് ഫ്രാന്‍സിസ് ഓട്ടിസം ബാധിതരായ കുട്ടികളുടെ ആശുപത്രിയില്‍ കൗണ്‍സിലറാണ്.
https://www.facebook.com/Malayalivartha



























