ന്യുയോര്‍ക്കില്‍ ഒരുമാസം താമസിക്കണം; സുന്ദരനായ ഡോക്ടറെ കൂടെ താമസിപ്പിക്കാന്‍ മത്സരിച്ച് സുന്ദരികള്‍

രേഹന്‍ മുനീര്‍ എന്ന പാക് സുന്ദരന്‍ ന്യുയോര്‍ക്കില്‍ ഒരുമാസം താമസിക്കാന്‍ വഴിയെന്നാലോചിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍. രേഹനെ ഞെട്ടിക്കുന്ന രീതിയിലാണ് പ്രതികരണങ്ങള്‍ വന്നത്. രേഹനെ ഒപ്പം താമസിപ്പിക്കാന്‍ തയ്യാറായി അനേകം യുവതികള്‍ രംഗത്ത് വന്നു. മോഡല്‍കൂടിയായ ഈ പാക്കിസ്ഥാന്‍ സുന്ദരന്‍, ഇപ്പോള്‍ എവിടെ താമസിക്കണമെന്ന ആശങ്കയിലാണ്.
അമേരിക്കയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിപരിചയമുണ്ടാക്കുന്നതിനായാണ് താമസ സൗകര്യം അന്വേഷിചുള്ള ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നല്‍കാന്‍ തയ്യാറുള്ള വാടകയും അതില്‍ രേഖപ്പെടുത്തിയിരുന്നു. താമസസൗകര്യം തേടുന്നവര്‍ക്കായുള്ള ഫേസ്ബുക്ക് കൂട്ടായ്മയായ ജിപ്‌സി ഹൗസിങ് എന്ന ഗ്രൂപ്പിലാണ് മുനീര്‍ പോസ്റ്റിട്ടത്. അപ്പര്‍ ഈസ്റ്റ് സൈഡിലും അപ്പര്‍ വെസ്റ്റ് സൈഡിലും മിഡ്ടൗണ്‍ മാന്‍ഹട്ടനിലുമായാണ് തനിക്ക് മുറി വേണ്ടതെന്നും രേഹന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ചിത്രങ്ങളുള്‍പ്പെടെയാണ് രേഹന്‍ പോസ്റ്റിട്ടത്.
ഫേസ്ബുക് പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന്, രേഹനെ ഒപ്പം താമസിപ്പിക്കാന്‍ സുന്ദരിമാര്‍ തിരക്കുകൂട്ടി. അദിന ഫ്‌ളൈസ്വാട്ടര്‍ എന്ന യുവതി സൗജന്യമായി തനിക്കൊപ്പം താമസിക്കാമെന്ന് രേഹനോട് പറഞ്ഞു. രേഹന്റെ സൗന്ദര്യത്തില്‍ മയങ്ങിയ യുവതികളില്‍ പലരും തനിക്കൊപ്പം താമസിക്കാന്‍ വരണമെന്ന അഭ്യര്‍ത്ഥനകളും ഓണ്‍ലൈനായി നടത്തി. തന്റെ ആവശ്യം നിറവേറിയതിന്റെ ആഹ്ലാദത്തിലാണ് ഈ യുവഡോക്ടര്‍.
ഹഷ് പപ്പീസ് പാക്കിസ്ഥാന്‍ എന്ന ടിവി പരസ്യത്തിലുള്‍പ്പെടെ അഭിനയിച്ചിട്ടുള്ളയാളാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ രോഹന്‍ എന്ന 26കാരന്‍.
https://www.facebook.com/Malayalivartha



























