യുഎസില്‍ 29കാരന് ഗര്‍ഭം...!!! കാകി സുള്ളിവന്‍ ജന്മമേകാനൊരുങ്ങുന്നത് രണ്ടാമത്തെ കുഞ്ഞിന്; വയറ്റാട്ടിയാകാനൊരുങ്ങി സ്വന്തം ഭാര്യയും...!!ട്രാന്‍സ്‌ജെന്‍ഡറുടെ ഗര്‍ഭം ആഘോഷമാക്കി മാധ്യമങ്ങള്‍

യുഎസിലെ വിന്‍കോന്‍സിനിലുള്ള 29കാരനായ ട്രാന്‍സ്‌ജെന്‍ഡര്‍ കാകി സുള്ളിവന്റെ വയര്‍ വീര്‍ത്ത് വീര്‍ത്ത് വരുകയാണ്.. കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..പുള്ളിക്ക് നാല് മാസം ഗര്‍ഭമാണ്. തന്റെ രണ്ടാമത്തെ കുട്ടിക്കാണ് ഇദ്ദേഹം ജന്മമേകാന്‍ തയ്യാറെടുക്കുന്നത്. വയറ്റാട്ടിയാകനൊരുങ്ങുന്നതാകട്ടെ സ്വന്തം പ്രിയതമയാണ്. ഏതായാലും ലോകമാധ്യമങ്ങള്‍ ഈ അപൂര്‍വ ഗര്‍ഭത്തിന്റെ കഥ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.സ്ത്രീയില്‍ നിന്നും മാറാനാരംഭിച്ചതിന് ശേഷം നാല് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് സുള്ളിവന്‍ വീണ്ടും മാതാവാകാന്‍ തയ്യാറെടുക്കുന്നത്.
സുള്ളിവന്റെ കടിഞ്ഞൂല്‍ സന്തതിക്ക് ഇപ്പോള്‍ അഞ്ച് വയസ് പിന്നിട്ടിരിക്കുകയാണ്. പൂര്‍ണമായും സ്ത്രീയായിരുന്ന അവസ്ഥയിലായിരുന്നു സുള്ളിവന്‍ ഇവന് ജന്മമേകിയിരുന്നത്. അതിന് ശേഷമായിരുന്നു സുള്ളിവന്‍ ആണിന്റെ പ്രത്യേകതകളിലേക്ക് മാറാന്‍ തുടങ്ങിയിരുന്നത്. ഒരു ആണായിത്തീരാന്‍ തുടങ്ങിയിട്ടും രണ്ടാമതും ഗര്‍ഭം ധരിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായതിന്റെ സാഫല്യത്തിലാണ് സുള്ളിവന്‍. തന്റെ കൂട്ടുകാരനില്‍ നിന്നാണ് സുള്ളിവന്‍ ഗര്‍ഭിണിയായിരിക്കുന്നത്. 2016ല്‍ ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ പുരുഷ ഹോര്‍മോണുകളില്‍ നിന്നും സുള്ളിവന്‍ അല്‍പം വിട്ട് നിന്നിരുന്നു.
വനിത ആയിരുന്ന അവസ്ഥയില്‍ ഗര്‍ഭിണിയായിരുന്നതിനേക്കാള്‍ ആഹ്ലാദം ഇപ്പോഴത്തെ ഗര്‍ഭത്തിനുണ്ടെന്നാണ് ഈ ചെറുപ്പക്കാരന്‍ വെളിപ്പെടുത്തുന്നത്. ആദ്യത്തെ കുട്ടി വയറ്റിലുണ്ടായിരുന്നപ്പോള്‍ ഭിന്നലിംഗക്കാരനാകുന്നതിനെക്കുറിച്ച് തനിക്ക് ഓര്‍ക്കാന്‍ പോലും ഇഷ്ടമായിരുന്നില്ലെന്നു സുള്ളിവന്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠകളാണ് വ്യാപകമായുള്ളതെന്നും അതിന്റെ ആവശ്യമില്ലെന്നും സുള്ളിവന്‍ സ്വാനുഭവത്തിന്റെ ബലത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഭിന്നലിംഗക്കാരുടെ കലാഭിരുചികള്‍ പരിപോഷിപ്പിക്കാനായി ട്രാന്‍സ് ലിബറലലല്‍ ആര്‍ട്‌സ് കോലിഷന്‍ എന്ന പേരില്‍ ഒരു സംഘടന സുള്ളിവന്‍ സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























