പാക്കിസ്ഥാനിലെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 151 ആയി

പാക്കിസ്ഥാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയി. 140 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ നഗരത്തിലാണ് അപകടമുണ്ടായത്. ടാങ്കര്‍ മറിഞ്ഞതിന് പിന്നാലെ പ്രദേശവാസികള്‍ ഇന്ധനം ശേഖരിക്കാന്‍ ഓടിക്കൂടിയതാണ് മരണനിരക്ക് കൂടാന്‍ കാരണമായത്.
ടാങ്കര്‍ മറിഞ്ഞ് ഇന്ധനം ചോര്‍ന്നതിന് പിന്നാലെ തന്നെ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. നൂറുകണക്കിന് വാഹനങ്ങളും അഗ്‌നിക്കിരയായിട്ടുണ്ട്.

https://www.facebook.com/Malayalivartha


























