ഗര്‍ഭവുമായി അലൈസിയ ട്രാക്കില്‍ ഓടി തീര്‍ത്തത് 800 മീറ്റര്‍

യുഎസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച അഞ്ചു മാസം ഗര്‍ഭിണി. ഗര്‍ഭിണിയായ അമേരിക്കന്‍ അത്‌ലറ്റ് അലൈസിയ മൊണ്‍ട്രാനോ ആണ് ട്രാക്കില്‍ ഇറങ്ങിയത്. യുഎസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ മത്സരത്തിലാണ് 43 ഡിഗ്രി സെന്റിെ്രെഗഡിലായി ഉദരത്തില്‍ വളരുന്ന ഭ്രൂണവുമായി ഹീറ്റ്‌സില്‍ ഓടിഫിനിഷ് ചെയ്തത്. രണ്ട് മിനിറ്റും 21 സെക്കന്‍ഡുമെടുത്ത് 800 ന്റെ ഫിനിഷിങ്ങ് ലൈനില്‍ എത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് ഹര്‍ഷാരവം മുഴങ്ങി.
ഒന്നാമതെത്തുക എന്നതായിരുന്നില്ല അവളുടെ ലക്ഷ്യം. ഏറ്റവും ഒടുവിലായാണ് അലൈസിയ ഫിനിഷ് ചെയ്തത്. ഗര്‍ഭധാരണം സ്ത്രീക്ക് ഒന്നിനും തടസ്സമല്ലെന്ന് സ്ഥാപിക്കുകയായിരുന്നു അലൈസിയ സ്വപ്നം കണ്ടത്. അതെ നിറവയറുമായി അവള്‍ ട്രാക്കിലിറങ്ങി. പുറംലോകം കാണാത്ത ആ കുഞ്ഞുമായി കരുത്തിന്റെ പര്യായമായി ട്രാക്കിലെ ഗര്‍ഭിണി.
https://www.facebook.com/Malayalivartha


























