കുടിച്ച് ലക്ക് കെട്ട് നഗ്‌നരായി പോത്തിന്റെ പുറത്ത് സവാരി...

ഫിലിപ്പീന്‍സിലെ ദേശീയ മൃഗമാണ് പോത്ത്. ഫലിപ്പീന്‍സില്‍ മദ്യപാനവും പോത്തു സവാരിയും ഇവിടെ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദമാണ്. എന്നാല്‍ ആ വിനോദം അതിര് കടന്നിരിക്കുകയാണ് ഇപ്പോള്‍. കുടിച്ച് ലക്ക് കെട്ട് നഗ്‌നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശികള്‍ക്കെതിരെ പൊലീസ് അന്വേഷണം.
തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ലിയാമ് കോക്‌സ് എന്ന ഫിലിപ്പീന്‍കാരന്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ ബ്രിട്ടന്‍കാരായ വിദേശികളാണ് പോത്തിന് പുറത്ത് നഗ്‌ന സവാരി നടത്തിയത്.
വര്‍ഷങ്ങളായി ടൂറിസ്റ്റ് കേന്ദ്രം നടത്തുന്നയാണാണ് ലിയാമ്. ഇയാള്‍ തന്നെയാണ് നഗ്‌നരായ ടൂറിസ്റ്റ് ദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു.
വൈറലായ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലിയാമിനെതിരെയും കേസുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ ഇയാള്‍ അത് നീക്കം ചെയ്തു.

https://www.facebook.com/Malayalivartha
























