ഇത് ശാസ്ത്ര വിജയം ! ; ചരിത്രം കുറിച്ച് ചൊവ്വ പര്യവേഷണ വാഹനം ' റോവര്‍ ഓപ്പര്‍ച്യൂണിറ്റി '

നാസയുടെ ചൊവ്വ പര്യവേഷണ വാഹനം റോവര്‍ ഓപ്പര്‍ച്യൂണിറ്റി ചരിത്രം കുറിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ കുഞ്ഞു മിടുക്കൻ ഇന്നലെയോടെ ചൊവ്വ പ്രതലത്തിൽ ചിലവഴിച്ചത് 5000 ദിവസങ്ങളാണ്. റോവര്‍ ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് മണ്ണും പാറകളും തുരന്നും കുഴിച്ചും ചിത്രങ്ങളെടുത്തും നൽകിയത് ധാരാളം വിലപ്പെട്ട വിവരങ്ങളാണ്.
ചൊവ്വയിലെ ഒരു ദിവസം 24.45 മണിക്കൂറാണ്. അതായത് ഭൂമിയിലെ രണ്ടു വര്‍ഷമാണ് ചൊവ്വയിലെ ഒരു വര്‍ഷം. കുഞ്ഞൻ റോവർ ചൊവ്വയിലെ ശൈത്യകാലം അതീജീവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നില്ല എന്നാൽ ഒന്നല്ല എട്ട് ശൈത്യങ്ങളെയാണ് റോവർ ഓപ്പര്‍ച്യൂണിറ്റി അതിജീവിച്ചത്.
https://www.facebook.com/Malayalivartha























