കാറിനേക്കാൾ വില പെയിന്റിന് ! ; ആഡംബരത്തിൽ ചരിത്രം സൃഷ്ടിച്ച് ഇൻഡോ-അമേരിക്കൻ ബിസിനസ്സുകാരൻ

വൻ വിലകൊടുത്തു കാർ സ്വന്തമാക്കുന്നവരിൽ പ്രമുഖനാണ് ക്രിസ് സിംഗ്. ഇൻഡോ-അമേരിക്കൻ ബിസിനസുകാരനായ ഇയാൾ നിരവധി തവണ വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കാർ വാങ്ങിയതിനല്ല. താൻ വാങ്ങിയ കാർ പെയിന്റ് ചെയ്തതാണ് ക്രിസ്സിനെ വ്യത്യസ്തനാക്കുന്നത്.
സംഭവം എന്നതാണെന്നല്ലേ?...ക്രിസ് സിംഗ് വാങ്ങിയ 20 കോടി രൂപ വിലയുള്ള ആസ്റ്റൺ മാർട്ടിൻ വാൾകിറി ഹൈപ്പർ കാറിൽ പെയിന്റ് ചെയ്യാൻ ചെലവാക്കിയിരിക്കുന്നത് 25 കോടി രൂപയാണ്. അതായത് വാങ്ങിയ കാറിന്റെ വിലയേക്കാൾ അഞ്ചു കോടി രൂപ കൂടുതൽ.
പക്ഷെ ഇതിനായി ഉപയോഗിച്ചിരിക്കുന്ന പെയിന്റും നിസ്സാരമല്ല. ചന്ദ്രനിലെ ധൂളികൂടി ചേർത്താണ് വാഹനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്. അതിനായി ചന്ദ്രനിൽനിന്ന് ഭൂമിയിലെത്തിച്ച ഒരു പാറക്കല്ല് അദ്ദേഹം വാങ്ങിയിരുന്നു. പിന്നീട് അത് പൊടിച്ചുചേർത്തു നിർമ്മിച്ചെടുത്ത കരോസെറി ലൂണാർ ചുവപ്പു പെയിന്റാണ് കാറിൽ അടിച്ചത്. ഇതോടെ കാറിന്റെ വില 45 കോടിയായി ഉയരുകയും ചെയ്തു.
https://www.facebook.com/Malayalivartha























