സ്ഥാപനത്തിൽ മോഷ്ടിക്കാൻ കയറിയ ആൾ ക്യാമറ കണ്ണുകളിൽ കുടുങ്ങി; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അശ്ലീല വീഡിയോകൾ കണ്ട് സ്വയംഭോഗം

ലോസാഞ്ചൽസിൽ ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മിക്കുന്ന സ്ഥാപനം നടത്തുകയാണ് ലിസ. സമീപപ്രദേശങ്ങളിൽ മോഷണം പതിവായപ്പോൾ ലിസ തന്റെ വീടിനോട് ചേർന്ന സ്ഥാപനത്തിൽ സിസിടിവി സ്ഥാപിച്ചു. എന്തായാലും സിസിടിവി വച്ചതു കൊണ്ട് ഗുണമുണ്ടായി. മോഷ്ടിക്കാൻ കയറിയ ആൾ ക്യാമറ കണ്ണുകളിൽ കുടുങ്ങുകയും ചെയ്തു. ഇതിനിടയില്‍ വീട്ടില്‍ നിന്ന് കടയിലേയ്ക്ക് ലിസ വന്നതോടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. കടയില്‍ ആരെയോ കണ്ടതോടെ നിലവിളിച്ചതോടെ ലിസയുടെ ഭര്‍ത്താവും മകനും കടയിലേക്കെത്തി. ഇതോടെ പുറത്തിറങ്ങാകാനാവാതെ ഇയാള്‍ കടയില്‍ കുടുങ്ങി. തുടർന്ന് അയല്‍വാസിയും ഇരുപത്തെട്ടുവയസുകാരനുമായ അലനെ ലോസാഞ്ചല്‍സ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇയാളെ അറസ്റ്റ് ചെയ്തശേഷം എന്തെങ്കിലും തുമ്പ് കിട്ടുമോന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഉദോഗസ്ഥർ ഞെട്ടി. ദൃശ്യങ്ങളിൽ വെന്റിലേറ്റര്‍ വഴി അകത്ത് കടന്ന മോഷ്ടാവ് വളരെ സാവധാനത്തിൽ കട മുഴുവന്‍ നടന്ന് പരിശോധിച്ചതിന് ശേഷം പണപ്പെട്ടി തുറന്ന് മോഷ്ടിക്കുന്നു. ശേഷം സിഗരറ്റ് കത്തിച്ച് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ തുറന്ന് അതില്‍ അശ്ലീല വീഡിയോകള്‍ കണ്ട് സ്വയംഭോഗം ചെയ്യുന്നു. എന്തായാലും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























