Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

" ഐ ലവ് യൂ അമ്മേ " ! ; മരണം പടിവാതിൽക്കൽ എത്തിയിട്ടും തളരാത്ത മനസ്സുമായി ഒരു നാലു വയസ്സുകാരൻ

20 FEBRUARY 2018 05:50 PM IST
മലയാളി വാര്‍ത്ത

അച്ഛനും അമ്മയോടുമൊപ്പം കളിച്ചു നടന്നിരുന്ന നാലു വയസുകാരന്റെ ചുണ്ടിലെ ചിരി മാഞ്ഞത് ഒരു നിമിഷം കൊണ്ടാണ്. 2015 സെപ്തംബറിൽ കുഞ്ഞു നോളന് നിസ്സാരമായ ഒരു മൂക്കടപ്പ് വന്നിരുന്നു. ജലദോഷത്തിന്റെ മരുന്ന് വാങ്ങി കഴിച്ചിട്ടും ഏറെ നാളായി മൂക്കടപ്പ് മാറുന്നില്ല. മാത്രമല്ല ശ്വാസതടസം കൂടി കൂടി വരാനും തുടങ്ങി. അതോടെയാണ് മാതാപിതാക്കൾ വിദഗ്ധ പരിശോധനക്ക് കുട്ടിയെ എത്തിച്ചത്. പരിശോധനയില്‍ ഒരു വലിയ മുഴ കുട്ടിയുടെ വായുസഞ്ചാരത്തിനു തടസ്സമായി ഉണ്ടെന്ന് വിദഗ്ദർ പറഞ്ഞു. വളരെ അസാധാരണമായ ആര്‍എംഎസ് എന്ന ക്യാന്‍സറാണ് കുട്ടിക്കെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

ചികിത്സകൾ പുരോഗമിച്ചെങ്കിലും രോഗം നാൾക്കു നാൾ മൂർച്ഛിച്ചുകൊണ്ടിരുന്നു. അതോടൊപ്പം തന്നെ നോളന്റെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങി. നോളൻ രക്ഷപ്പെടാനുള്ള സാധ്യത 40 മുതല്‍ 20 ശതമാനമായി കുറഞ്ഞു. തന്റെ പ്രിയ മകനെ തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പായ അമ്മ റൂത് മകനോടൊപ്പമുള്ള നിമിഷങ്ങൾ ഫേസ്ബുക്കിലൂടെ കുറിക്കുവാൻ തുടങ്ങി.

ഫേസ്ബുക്ക് പോസ്റ്റ്...

ഞാന്‍ എന്റെ മുഖം അവന്റെ നേരെ തിരിച്ച്‌ സംഭാഷണം ആരംഭിച്ചു.

ഞാന്‍: "ശ്വസിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്, അല്ലേടാ?"

നോളന്‍: "ങ്ങും, അതെ."

ഞാന്‍: "നല്ല വേദനയുണ്ടല്ലേ മോനെ?"

നോളന്‍: (താഴേക്ക് നോക്കിക്കൊണ്ട്) "ങാ"

ഞാന്‍: "ഈ ക്യാന്‍സര്‍ വലിയ ശല്യമാണ്. മോന്‍ ഇനി പോരടിക്കണ്ട"

നോളന്‍: (സന്തോഷത്തോടെ) "വേണ്ടേ? പക്ഷേ, അമ്മയ്ക്ക് വേണ്ടി ഞാന്‍ ചെയ്യാം"

ഞാന്‍: "വേണ്ട മോനെ. അതാണോ നീ ചെയ്തു കൊണ്ടിരുന്നത്? എനിക്ക് വേണ്ടി പോരടിക്കുകയായിരുന്നോ?"

നോളന്‍: "പിന്നലാതെ!"

ഞാന്‍: "അമ്മയുടെ ജോലി എന്താണ്?"

നോളന്‍: (ഗോഷ്ടി കാണിച്ചു കൊണ്ട്) "എന്നെ നന്നായി നോക്കുക"

ഞാന്‍: "മോനെ, എനിക്കിനി അതിവിടെ ചെയ്യാന്‍ കഴിയില്ല. ഇനി നിന്നെ നന്നായി നോക്കാന്‍ എനിക്ക് പറ്റുന്നത് സ്വര്‍ഗത്തില്‍ മാത്രമാണ്"

നോളന്‍: "അപ്പോ ഞാന്‍ സ്വര്‍ഗത്തില്‍ പോയിട്ട് അമ്മ വരുന്നത് വരെ അവിടെ കളിക്കണം അല്ലേ? അമ്മ വരില്ലേ?"

ഞാന്‍: "ഉറപ്പായും വരും. നിനക്കത്ര പെട്ടെന്നൊന്നും അമ്മയെ ഒഴിവാക്കാന്‍ പറ്റില്ല"

നോളന്‍: "താങ്ക് യൂ മമ്മി, ഞാന്‍ പോയിട്ട് ഹണ്ടറിനോടൊപ്പം കളിച്ചോളാം"

പിന്നീടുള്ള ദിവസങ്ങളിൽ നോളന്‍ കൂടുതലും സുഖ നിദ്രയിലായിരുന്നു. അവസാനമായി ഒരു ദിവസം വീട്ടില്‍ ഒരുമിച്ച്‌ കഴിയാമെന്നു കണക്കു കൂട്ടി സാധനങ്ങള്‍ പാക്ക് ചെയ്തു കൊണ്ടിരിക്കെ നോളന്‍ അമ്മയുടെ കൈ പിടിച്ച്‌ കുഴപ്പമില്ലെന്നും ആശുപത്രിയില്‍ തന്നെ നില്‍ക്കണമെന്നും പറഞ്ഞു. തുടർന്നുണ്ടായ വേദനാജനകമായ നിമിഷങ്ങളും റൂത് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്...

'കുളി കഴിഞ്ഞ് ഞാന്‍ ഓടി കട്ടിലില്‍ അവന്റെ അടുത്ത് കിടന്നു. പെട്ടെന്ന് ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു അത്ഭുതം സംഭവിച്ചു. അവന്‍ ഒരു ദീര്‍ഘനിശ്വാസമെടുത്തു, കണ്ണ് തുറന്നു. എന്റെ നേരെ പുഞ്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു 'ഐ ലവ് യൂ അമ്മേ'. രാത്രി 11:54 ന് 'യൂ ആര്‍ മൈ സണ്‍ഷൈന്‍' എന്ന പാട്ട് അവന്റെ ചെവിയില്‍ ഞാന്‍ മൂളിക്കൊണ്ടിരിക്കെ അവന്‍ അന്ത്യശ്വാസം വെടിഞ്ഞു'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (44 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends