ഈ കൊച്ചു സുന്ദരി ആളൊരു പുലിയാണ് ! ; മൂന്നു വയസ്സുകാരിയുടെ ഒരു മാസത്തെ ചിലവ് 500 ഡോളർ

മൂന്നു വയസുള്ള മകളെ സൗന്ദര്യ റാണിയാക്കാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്ററില്‍ താമസമാക്കിയ 32 കാരിയായ ആലി പൈപ്പറും കുടുംബവും. മകൾ റൂബിയ്ക്ക് ഒരു വയസ്സ് മുതലേ മത്സരങ്ങളിലെ സൗന്ദര്യ റാണി ആയിരുന്നു. മകളെ ഇത്തരത്തിൽ ഒരുക്കിയെടുക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമായൊക്കെ ഈ അമ്മ മാസം തോറും ചിലവഴിക്കുന്നത് 500 ഡോളറാണ് (ഇന്ത്യൻ രൂപ ഏകദേശം 33000 രൂപ).
റൂബിക്ക് സൗന്ദര്യ മത്സരങ്ങള്‍ വലിയ ഇഷ്ടമാണ്. മത്സരങ്ങള്‍ അവളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് അമ്മ പറയുന്നത്.
ടോഡ്ലേഴ്സ് ആന്‍ഡ് ടിയാരാസ് എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയിലൂടെയാണ് കുട്ടികള്‍ക്കുള്ള സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് അറിയുന്നത്. റൂബിയെ അതുപൊലൊരു താരമായി കാണാന്‍ ആഗ്രഹിച്ചപ്പോള്‍ ഒട്ടുമടിക്കാതെ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ആലി പറയുന്നു.
മേക്കപ്പുകളോ മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളോ മകള്‍ക്ക് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ആലി പറഞ്ഞു. വസ്ത്രങ്ങൾ അവള്‍ക്ക് ചേരുന്നതാണെങ്കില്‍ വില നോക്കാതെ വാങ്ങാറുണ്ടെന്നും റൂബിയുടെ അമ്മ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























