ജനങ്ങളെ ഭീതിയിലാഴ്ത്തി അമേരിക്കയിലെ ഈസ്റ്റ് ബേയിൽ നിരന്തരമായി ഭൂചലനങ്ങൾ; ഇവിടെ ഭൂമി കുലുങ്ങിയത് നാല് തവണ

അമേരിക്കയിലെ ഈസ്റ്റ് ബേയിൽ തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായി. അടുത്തടുത്ത സമയങ്ങളിലായി ഇവിടെ ഭൂമി കുലുങ്ങിയത് നാല് തവണയാണ്. നിരവധി ഓഫീസുകളും സ്കൂളുകളും ഒക്കെയുള്ള ഇവിടെ തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാകുന്നതും അതിന്‍റെ തീവ്രത കൂടുന്നതും പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
30 മണിക്കൂറിനിടെ ആറ് തവണ ഭൂമി കുലുങ്ങിയെന്ന് അമേരിക്കൻ ഭൂകമ്പപഠന കേന്ദ്രം അറിയിച്ചു. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത. അതേസമയം ഭൂചലനങ്ങൾ മൂലം നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha























