ഹോളിവുഡ് മോഡലിന്റെ സെക്സ് ടേപ്പുകൾ പുറത്ത്; കാമുകന്റെ പ്രതികാരം വിനയായതിങ്ങനെ...!

ഹോളിവുഡില്‍ നഗ്നചിത്രങ്ങള്‍ പുറത്താകുന്നതും പ്രചജാരിക്കുന്നതും അത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ പ്രതികാരം ചെയ്യാനായി ഇത്തരത്തിലുള്ള ദൃശ്യങ്ങളുടെ പ്രചരണം ഒടുവിൽ നിയമക്കുരുക്കിൽ കൊണ്ടെത്തിക്കും. അത്തരത്തിലൊരു സംഭവമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.
പ്രശസ്ത മോഡലും സംരഭകയുമായ ബ്ലാക് ചൈനയുടെ സെക്‌സ് വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. മനപ്പൂര്‍വം ആരോ ചെയ്തതാണെന്ന് മനസ്സിലാക്കിയ താരം പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെയാണ് ഇതില്‍ തന്റെ കാമുകന് പങ്കുണ്ടെന്ന കാര്യം വ്യക്തമായത്.
എന്നാൽ ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാക് ചൈനയുടെ അഭിഭാഷക ലിസ ബ്ലൂം പറയുന്നു. ഇവിടെ സംഭവിച്ചത് അശ്ലീല പ്രതികാരമാണെന്നും അതിനാൽ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അഭിഭാഷക പറഞ്ഞു.
ഇത്തരം വീഡിയോകളും ഫോട്ടോകളും പുറത്തുവിട്ട് എതിരാളിയെ മാനസികമായി തകര്‍ക്കാനും ആത്മഹത്യയിലേക്ക് നയിക്കാനുമാണ് ശ്രമങ്ങള്‍ നടത്തുന്നതെന്ന് പോലീസ് കരുതുന്നു. രണ്ടുദിവസം മുമ്പാണ് ബ്ലാക് ചൈനയുടെ സെക്‌സ് വീഡിയോ പുറത്തുവന്നത്.
നേരത്തെ ബ്ലാക് ചൈനയുടെ അശ്ലീല ചിത്രങ്ങള്‍ മുന്‍ കാമുകന്‍ റോബ് കര്‍ദഷൈന്‍ പ്രചരിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ പുതിയ വീഡിയോ ആരാണ് അപ്പ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. ഇത് റെക്കോര്‍ഡ് ചെയ്തത് മുന്‍ കാമുകന്‍ തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.
ബ്ലാക് ചൈനയുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങളാണിതെന്നും റിപ്പോര്‍ട്ടുണ്ട്. സ്ത്രീയെ മോശമാക്കി ചിത്രീകരിക്കുന്ന ചിലരുടെ തെറ്റായ ചിന്തയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് പിന്നിലെന്ന് ബ്ലാക് ചൈനയുടെ അഭിഭാഷക പറഞ്ഞു.
എന്നാല്‍ പുറത്തുവന്ന വീഡിയോയുടെ കാര്യത്തില്‍ തനിക്ക് ബന്ധമില്ലെന്ന് ബ്ലാക് ചൈനയുടെ കാമുകന്‍ പറയുന്നു. തന്റെ ഫോണില്‍ അത്തരമൊരു വീഡിയോ ഇല്ല. അതാര്‍ക്കും പരിശോധിക്കാം. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കാമുകന്‍ പറഞ്ഞു.
അമേരിക്കയില്‍ ഏറ്റവും ഡിമാന്റുള്ള മോഡലുകളില്‍ ഒരാളാണ് ബ്ലാക് ചൈന. ആന്‍ഞ്ചെല റനീ വൈറ്റ് എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. എന്നാല്‍ മോഡലിങ് രംഗത്തേക്ക് വന്നപ്പോഴാണ് ബ്ലാക് ചൈന എന്ന പേര് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























