നിർത്താൻ കഴിയാത്ത പുകവലി ; സഹിക്കവയ്യാതെ തലയിൽ ഇരുമ്പു കൂടിട്ടു പൂട്ടി, താക്കോൽ ഭാര്യയെ ഏൽപ്പിച്ചു !

" പുകവലികൊണ്ടു പൊറുതിമുട്ടി പലവട്ടം നിർത്താൻ തന്നെ തീരുമാനിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല വീണ്ടും തുടർന്നുകൊണ്ടേയിരുന്നു. ഗത്യന്തരമില്ലാതെ ഒടുവിൽ ഒരു ഐഡിയ അങ്ങ് പ്രയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ ആ ഐഡിയ തന്റെ പുകവലി നിർത്താൻ സഹായകമായി. "
ശീലമായി പോയ പുകവലി ഉപേക്ഷിക്കാനായി യുവാവ് കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. ഇതിനായ് സ്വന്തം തല ഇരുമ്പു കൂടിനുള്ളിലാക്കിയിരിക്കുകയാണ് ഇബ്രാഹിം യുസെൽ എന്ന 42 കാരൻ.
ഇബ്രാഹിമിന് 16 വയസുള്ളപ്പോഴെ ദിവസത്തിൽ രണ്ടു പാക്കറ്റ് സിഗേരററ് വരെ ഉപയോഗിക്കുമായിരുന്നു. ഒരു മുഴുനീള പുക വലിക്കാരനായിരുന്ന ഇയാൾ സ്വന്തം കുടുംബത്തിന് വേണ്ടിയാണു ഇത്തരത്തിലൊരു സാഹസത്തിനു മുതിർന്നത്.
ഇരുമ്പു കൂടിന്റെ താക്കോല്‍ ഇബ്രാഹിമിന്റെ ഭാര്യയുടെ പക്കലാണ്. ഭക്ഷണം കഴിക്കുന്ന സമയം മാത്രമാണ് ഭാര്യ കൂട് തുറന്ന് കൊടുക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























