ഭർത്താവിന്റെ പുകവലി ശല്യം ഇല്ലാതാക്കാൻ ഭാര്യയുടെ വക കിടിലൻ പണി!! ഭാര്യ ജോലിക്ക് പോകുന്നത് ഭർത്താവിന്റെ തല ഇരുമ്പ് കൂട്ടിലാക്കി താക്കോലുമായി...

സോഷ്യല്‍ മീഡിയയില്‍ കുറേ ദിവസമായി വൈറലായിരിക്കുന്ന ചിത്രമാണ് യുവാവിന്റെ തല ഇരുമ്പുകൂട്ടിലാക്കി പൂട്ടിയിട്ടിരിക്കുന്നത്. ടര്‍ക്കിയിലാണ് സംഭവം. ഇബ്രഹിം എന്ന യുവാവിന്റെ ഭാര്യയാണ് ഇദ്ദേഹത്തിന്റെ തല ഇരുമ്പ് കൂട്ടിലിട്ട് പൂട്ടിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള വഴക്കുകളോ തര്‍ക്കങ്ങളോ അല്ല ഇങ്ങനെ ചെയ്യാന്‍ ഇബ്രഹാമിന്റെ ഭാര്യയെ നിര്‍ബന്ധിതയാക്കിയത്. ഇബ്രഹാമിന്റെ പുകവലി ശീലമാണ് ഭാര്യയെ കൊണ്ട് ഇത്തരത്തില്‍ ചെയ്യിച്ചത്.
തന്റെ പുകവലി എന്ന ദുശ്ശീലം മാറ്റാന്‍ ഇബ്രഹിം ഈ കടുത്ത നടപടി കൈക്കൊള്ളുകയായിരുന്നു. കൂടിന്റെ താക്കോല്‍ ഭാര്യയുടെ കയ്യിലായിരിക്കും. ഭക്ഷണം കഴിക്കുന്നതിനായി മാത്രമേ ഭാര്യ കൂട് തുറന്നുകൊടുക്കുകയുമുള്ളൂ. ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ നിരവധിപേര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്
https://www.facebook.com/Malayalivartha























