ബിബിസി വേള്‍ഡ് സര്‍വ്വീസ് റേഡിയോയുടെ രാജ്യാന്തര പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി വാവാ സുരേഷ്

ബിബിസി വേള്‍ഡ് സര്‍വ്വീസ് റേഡിയോയുടെ രാജ്യാന്തര പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് വാവാ സുരേഷ്. ബിബിസി റേഡിയോ ഔട്ട്‌ലുക്ക് അവതരിപ്പിക്കുന്ന ഇന്‍സ്പഷേന്‍സിന്റെ പട്ടികയിലാണ് വാവാ സുരേഷുള്ളത്.
പുരസ്‌കാരത്തിനായി ആളുകളെ നാമം നിര്‍ദേശം ചെയ്തത് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റേഡിയോയുടെ ശ്രോതാക്കളാണ്. പട്ടികയിൽ ഇടംനേടിയ നൂറുപേരിൽ ഒരാളായ വാവാ സുരേഷിൻറെ അഭിമുഖം ഇനി ബിബിസി റേഡിയോ പരിപാടിക്കു വേണ്ടി സംപ്രേക്ഷണം ചെയ്യും. ലോകത്തെ പ്രചോദിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് പുരസ്‌കാരം. ഇതിൽ പാമ്പുകളുടെ സംരക്ഷണത്തിനായി വാവാ സുരേഷ് നടത്തുന്ന ശ്രമങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് പരിഗണിക്കുന്നതിലേയ്‌ക്കെത്തിച്ചത്.
വാവാ സുരേഷിനെ പുരസ്‌കാരത്തിന് പരിഗണി ച്ച കാര്യം ബിബിസി ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ട്. 20 പേരുടെ ചുരുക്ക പട്ടിക മെയ് മാസം പുറത്തു വിടും. ഇവരില്‍ നിന്ന് മൂന്നു പേരെ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തും. പുരസ്‌കാര ചടങ്ങുകൾ നടക്കുന്നത് ലണ്ടനിലെ ബിബിസി ആസ്ഥാനത്താണ്.
https://www.facebook.com/Malayalivartha























