സൗത്ത് കൊറിയയിൽ രാത്രി എട്ടിന് ശേഷമുള്ള ജോലിയ്ക്ക് നിരോധനം; പുതിയ നിയമം മാര്‍ച്ച് 30 മുതൽ പ്രാബല്യത്തിൽ
രാത്രി എട്ടു മണിയ്ക്ക് ശേഷം ജോലി ചെയ്യുന്നതിന് സൗത്ത് കൊറിയ നിരോധനം ഏര്‍പ്പെടുത്തിയാതായി റിപ്പോർട്ടുകൾ. മാര്‍ച്ച് 30 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏപ്രില്‍ രണ്ടാമത്തെ ആഴ്ച്ചയും നാലാമത്തെ ആഴ്ചയും എല്ലാ വെള്ളിയാഴ്ചയും 7.30 ഓടെയും മേയ് ആദ്യവാരത്തോടെ എല്ലാ വെള്ളിയാഴ്ചയും 7 മണിയോടെയും ജോലി നിര്‍ത്താനാണ് പുതിയ നിര്‍ദ്ദേശം.
ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോൾ മറ്റ് രാജ്യങ്ങളെക്കാള്‍ 1000 മണിക്കൂറുകള്‍ കൂടുതലായി ആളുകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനാലാണ് ഇത്തരത്തിലോരു തീരുമാനം കൈക്കൊണ്ടത്.
മുന്‍പ് ഫ്രാന്‍സും ഒരു ജാപ്പനീസ് കമ്പനികളും സമാനമായ രീതിയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha